കെസി വേണുഗോപാലിനെതിരെ വ്യാജ പ്രചാരണം ; കൈരളി ന്യൂസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസിനും പരാതി നൽകി കോൺ​ഗ്രസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ അപകീര്‍ത്തിപ്പെടുത്താന്‍ കൈരളി ന്യൂസ് വ്യാജ ചിത്രം പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനിലും പോലീസിലും പരാതി നൽകി കോൺഗ്രസ്. എഐസിസി നിയമ വിഭാഗം ചെയർമാൻ ഡോ.അഭിഷേക് സിംഗ്‌വിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. പണം കൈപ്പറ്റുന്നു എന്ന് തോന്നിപ്പിക്കും വിധം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ എഡിറ്റ് ചെയ്താണ് ചിത്രം കൈരളി ന്യൂസ് പ്രചരിപ്പിച്ചതെന്നും ചിത്രത്തിന് മുകളിൽ പച്ച നിറത്തിലുള്ള വട്ടം ബോധപൂർവം ചേർത്തുവെന്നും പരാതികളിൽ പറയുന്നു.

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പൊതുജനങ്ങൾക്കിടയിൽ കെ.സിയുടെ പ്രതിച്ഛായ തകർക്കാനും വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനുമുള്ള ആസൂത്രിത ശ്രമമാണിത്. വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, എക്‌സ് (ട്വിറ്റർ) തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഈ വ്യാജ ചിത്രം മനഃപൂർവം വ്യാപകമായി പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി. സംഭവത്തിൽ അന്വേഷണം ആരംഭിക്കണമെന്നും എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ചാനലിൽ നിന്നും വ്യാജ ചിത്രം അടിയന്തിരമായി നീക്കം ചെയ്യാൻ നിർദേശിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വേനലവധിക്കാലത്ത് ദീർഘയാത്രയ്ക്ക് ഒരുങ്ങുന്ന വാഹന ഉടമകൾക്ക് നിർണായക മുന്നറിയിപ്പുമായി ദുബായ് മുനിസിപ്പാലിറ്റി

0
ദുബായ്: വേനലവധിക്കാലത്ത് ദീർഘയാത്രയ്ക്ക് ഒരുങ്ങുന്ന വാഹന ഉടമകൾക്ക് നിർണായക മുന്നറിയിപ്പുമായി...

ബിജെപി എൻഎസ്എസിനെതിരല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: ബിജെപി എൻഎസ്എസിനെതിരല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സുകുമാരൻ...

ഗതാ​ഗത മന്ത്രിയുമായി ചർച്ച നടത്തി ബസുടമകൾ

0
തിരുവനന്തപുരം : പ്രിയദർശിനി പദ്ധതിയുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് മേഖല നേരിടുന്ന...

സിജെപിയുടെ അനിശ്ചിതകാല നിരാഹാര സമരത്തിൽ പങ്കുചേർന്ന സോനം വാങ്ചുകിന്‍റെ ആരോഗ്യനില അതീവ ഗുരുതരം

0
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന കോക്രോച്ച് ജനതാ...