പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്‌

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്‌. മോദി ആത്മരതിയുടെ അങ്ങേയറ്റത്താണെന്നാണ് ജയറാം രമേശിന്‍റെ ട്വീറ്റ്. ഗുജറാത്തിലെ അഹമ്മദാബാദില്‍ സ്വന്തം പേരിലുള്ള സ്റ്റേഡിയത്തില്‍ നരേന്ദ്ര മോദി ആസ്ത്രേലിയന്‍ പ്രധാനമന്ത്രിക്കൊപ്പം എത്തിയ ശേഷമുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജയറാം രമേശിന്‍റെ പരിഹാസം.

ഇന്ത്യ – ആസ്ത്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റ് തുടങ്ങും മുന്‍പാണ് ആസ്ത്രേലിയന്‍ പ്രധാനമന്ത്രി ആന്‍റണി ആൽബനീസിനൊപ്പം നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തിയത്. ഇരുവരെയും ബി.സി.സി.ഐ പ്രസിഡന്റ് റോജർ ബിന്നിയും ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായും ചേര്‍ന്ന് സ്വീകരിച്ചു. ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കുള്ള ടെസ്റ്റ് ക്യാപ് ഇന്ത്യൻ പ്രധാനമന്ത്രിയും ഓസീസ് നായകൻ സ്റ്റീവ് സ്മിത്തിനുള്ള ടെസ്റ്റ് ക്യാപ് ഓസീസ് പ്രധാനമന്ത്രിയും സമ്മാനിച്ചു.

ഇരു പ്രധാനമന്ത്രിമാരും സ്റ്റേഡിയത്തെ വലംവെച്ച് കാണികളെ അഭിവാദ്യം ചെയ്തു. താരങ്ങൾക്കൊപ്പം ദേശീയ ഗാനത്തിനു ശേഷമാണ് ഇരുവരും ഗ്രൌണ്ട് വിട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് നരേന്ദ്ര മോദി ആത്മരതിയുടെ അങ്ങേയറ്റത്താണെന്ന് ജയറാം രമേശ് പറഞ്ഞത്. അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിന് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ പേരുവെട്ടിയാണ് നരേന്ദ്ര മോദി സ്റ്റേഡിയം എന്ന പേരുനല്‍കിയത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...