കർണാടക സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവാദ ഹിജാബ് നിയന്ത്രണ ഉത്തരവ് റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ഹിജാബ് നിയന്ത്രണ നയത്തിൽ നിർണ്ണായക മാറ്റവുമായി സംസ്ഥാന സർക്കാർ. 2022-ൽ ബിജെപി സർക്കാർ കൊണ്ടുവന്ന യൂണിഫോം നിയന്ത്രണ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ബുധനാഴ്ച പുതിയ വിജ്ഞാപനം പുറത്തിറക്കി. ഇതനുസരിച്ച് സ്കൂൾ യൂണിഫോമിനൊപ്പം ഹിജാബ്, പൂണൂൽ തുടങ്ങിയ മതപരമായ ചിഹ്നങ്ങൾ ധരിക്കാൻ വിദ്യാർത്ഥികൾക്ക് അനുവാദമുണ്ടാകും. പുതിയ ഉത്തരവ് പ്രകാരം കർണാടകയിലെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളിലും പ്രീ-യൂണിവേഴ്സിറ്റി കോളേജുകളിലും യൂണിഫോം നിർബന്ധമായി തുടരും.

എന്നാൽ യൂണിഫോമിന് തടസമാകാത്ത രീതിയിൽ ഹിജാബ്, ജനിവാര (പൂണൂൽ), ശിവധാര, രുദ്രാക്ഷം തുടങ്ങിയ പരമ്പരാഗത ചിഹ്നങ്ങൾ ധരിക്കാം. അതേസമയം, കാവി ഷാൾ ധരിക്കുന്നതിന് അനുമതി നൽകിയിട്ടില്ല. കാവി ഷാൾ മതപരമായ ആചാരത്തിന്‍റെ ഭാഗമല്ലെന്ന നിലപാടിലാണ് സർക്കാർ. ഇത്തരം ചിഹ്നങ്ങൾ ധരിക്കുന്നതിന്‍റെ പേരിൽ ഒരു വിദ്യാർത്ഥിക്കും ക്ലാസ് മുറികളിലോ പരീക്ഷാ ഹാളിലോ പ്രവേശനം നിഷേധിക്കരുതെന്ന് ഉത്തരവിൽ പ്രത്യേകം വ്യക്തമാക്കുന്നു. മതപരമായ ചിഹ്നങ്ങൾ ധരിക്കാൻ ആരെയും നിർബന്ധിക്കാനോ, ധരിക്കുന്നവരെ തടയാനോ പാടില്ലെന്ന് സർക്കാർ ഓർമ്മിപ്പിച്ചു.

വിവേചനരഹിതവും മതേതരവുമായ രീതിയിലായിരിക്കണം ഈ നയം നടപ്പിലാക്കേണ്ടത്. 12-ാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവ് ബസവണ്ണയുടെ ‘ഇവ നമ്മവ’ (ഇവർ നമ്മുടേതാണ്) എന്ന എല്ലാവരെയും ഉൾക്കൊള്ളുന്ന ചിന്താഗതി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പിന്തുടരണമെന്നും ഉത്തരവ് നിർദ്ദേശിക്കുന്നു. മുൻപുണ്ടായിരുന്ന എല്ലാ വിരുദ്ധ ഉത്തരവുകളും ഇതോടെ റദ്ദാക്കപ്പെട്ടു. വിപുലമായ രാഷ്ട്രീയ-നിയമ പോരാട്ടങ്ങൾക്ക് വഴിവെച്ച ഹിജാബ് വിഷയത്തിൽ ഈ പുതിയ തീരുമാനം വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...