പോലീസ് സംഘത്തെ ഇടിച്ചു വീഴ്ത്തി എംഡിഎംഎയുമായി കടന്നു കളയാൻ ശ്രമിച്ച കാപ്പ കേസ് പ്രതിയെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: പോലീസ് സംഘത്തെ കാർ ഉപയോഗിച്ച് ഇടിച്ചു വീഴ്ത്തി എംഡിഎംഎയുമായി കടന്നു കളയാൻ ശ്രമിച്ച കാപ്പ കേസ് പ്രതിയെ സാഹസികമായി പിടികൂടി. കാപ്പാ കേസ് പ്രതി സനൂജ് ആണ് പിടിയിലായത്. ചാത്തന്നൂരിലാണ് സംഭവം. കാറ് തടഞ്ഞ് പരിശോധിക്കുന്നതിനിടെ സിവിൽ പോലീസ് ഓഫീസർ ഷെഫീക്കിനെയാണ് ഇടിച്ചിട്ടത്. സനൂജ് എംഡിഎംഎയുമായി വരുന്ന രഹസ്യവിവരം ഡാൻസഫ് സംഘത്തിന് ലഭിച്ചതനുസരിച്ച് ഷെഫീക്കും സംഘവും അവിടേക്ക് പരിശോധനയ്ക്ക് എത്തുകയായിരുന്നു. കാർ തടഞ്ഞു പരിശോധിക്കുന്നതിനിടയിൽ സനൂജ് വേഗത്തിൽ വാഹനം ഓടിച്ചു പോകുകയായിരുന്നു.

ഷെഫീക്ക് സഞ്ചരിച്ചിരുന്ന ബൈക്കിനെയും പിന്നിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥരെയും ഇടിച്ചുതെറിപ്പിച്ചാണ് സനൂജ് മുന്നോട്ടു പോകാൻ തയ്യാറെടുത്തത്. കാറിൽ ബൈക്ക് കുരുങ്ങിയിട്ടും നിർത്താതെ ഷെഫീക്കിനെയും വലിച്ചുകൊണ്ട് ഏറെ ദൂരം മുന്നോട്ടു പോയി. പിന്നീട് ഏറെ പണിപ്പെട്ട് ഡാൻസഫ് സംഘം സനൂജിനെ പിടികൂടി. പിടിയിലായ സനൂജിൽ നിന്ന് 9 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഒരു വർഷം മുമ്പ് മറ്റൊരു പോലീസ് ഉദ്യോഗസ്ഥനെ വാഹന പരിശോധനയ്ക്കിടയിൽ കാലിലൂടെ കാറ് കയറ്റിയ കേസിൽ ഉൾപ്പെടെ പ്രതിയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...