ബിജെപി സർക്കാർ ഒഴിവാക്കിയ 4% മുസ്ലീം സംവരണം കോൺഗ്രസ് സർക്കാർ പുനഃസ്ഥാപിക്കും : കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

For full experience, Download our mobile application:
Get it on Google Play

ബെലഗാവി : ബിജെപി സർക്കാർ ഒഴിവാക്കിയ 4% മുസ്ലീം സംവരണം കോൺഗ്രസ് സർക്കാർ പുനഃസ്ഥാപിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിയമസഭയിൽ പറഞ്ഞു. സംവരണം ആവശ്യപ്പെട്ട് നിയമസഭാ സമുച്ചയത്തിൽ പഞ്ചമസാലി ലിംഗായത്ത് സമുദായത്തിൻ്റെ പ്രതിഷേധത്തിന് സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പരാമർശം. സംവരണം ഒഴിവാക്കിയ മുൻ ബിജെപി സർക്കാറിന്റെ നടപടി ഇരട്ടത്താപ്പാണെന്ന് സിദ്ധരാമയ്യ ആരോപിച്ചു. മുസ്ലീം ക്വാട്ട മറ്റ് രണ്ട് സമുദായങ്ങൾക്ക് നൽകി. സുപ്രീം കോടതിയിലെ സത്യവാങ്മൂലത്തിൽ മറിച്ചാണ് പറഞ്ഞതെന്നും സിദ്ധരാമയ്യ ആരോപിച്ചു. ബിജെപി എംഎൽഎമാരായ ആർ. അശോകയും സി.എൻ. അശ്വത്‌നാരായണനും മുൻ സർക്കാർ മുസ്‌ലിം ക്വോട്ട റദ്ദാക്കാനുള്ള തീരുമാനമെടുത്തതും സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത് വിരുദ്ധമാണെന്നതിന് തെളിവ് ആവശ്യപ്പെട്ട് രം​ഗത്തെത്തി. അടുത്ത ദിവസം തന്നെ ഇക്കാര്യം സഭയെ ബോധ്യപ്പെടുത്തുമെന്ന് സിദ്ധരാമയ്യ മറുപടി നൽകി.

വിധാൻ സൗധയിൽ പഞ്ചമസാലി ലിംഗായത്തുകളെ സമരം നടത്തുന്നതിൽ നിന്ന് തടയുക വഴി കോൺഗ്രസ് സർക്കാർ സംവാദ സ്വാതന്ത്ര്യം അടിച്ചമർത്തുകയാണെന്ന് ബിജെപി അംഗങ്ങൾ ആരോപിച്ചു. റാലിക്കിടെ വാഹനങ്ങളും ട്രാക്ടറുകളും ഉപയോഗിക്കുന്നത് നിരോധിച്ച് ബെലഗാവി ഡിസി മുഹമ്മദ് റോഷൻ ഞായറാഴ്ച ഉത്തരവിറക്കി. പഞ്ചമസാലി ലിംഗായത്തുകളുടെ പ്രതിഷേധം നിരോധിച്ചിട്ടില്ലെന്നും സംവരണം ആവശ്യപ്പെടുന്നത് അവരുടെ ജനാധിപത്യ അവകാശമാണെന്നും 5000 ട്രാക്ടറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അനുവദിക്കുന്നത് ക്രമസമാധാന പ്രതിസന്ധിയുണ്ടാക്കുമെന്നുമാണ് സർക്കാരിൻ്റെ നിലപാടെന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വര വ്യക്തമാക്കി. പഞ്ചമസാലി ലിംഗായത്തുകളുടെ പ്രതിനിധികളുമായി ഇതിനകം രണ്ടുതവണ കൂടിക്കാഴ്ച നടത്തിയതായി സിദ്ധരാമയ്യ നിയമസഭയെ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു ; ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...

ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട് ; പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി...