Monday, May 20, 2024 2:41 pm

ചാരുംമൂട്ടിൽ സിപിഐ-കോൺഗ്രസ് സംഘർഷം ; അഞ്ച് പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ചാരുംമൂട്ടിൽ കോൺഗ്രസ് ഓഫീസിന് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് അഞ്ച് പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ. നൂറനാട്, പാലമേൽ, ചുനക്കര, താമരക്കുളം, തഴക്കര എന്നീ പഞ്ചായത്തുകളിലാണ് ഹർത്താൽ. കൊടിമരത്തെ ചൊല്ലിയുള്ള തർക്കമാണ് സി.പി.ഐ-കോൺഗ്രസ് സംഘർഷത്തിൽ കലാശിച്ചത്. സംഭവതിൽ പോലീസുകാരടക്കം 25 ഓളം പേർക്ക് പരുക്കേറ്റു.

ബുധനാഴ്ച വൈകീട്ട് 4-30 ഓടെയായിരുന്നു സംഘർഷത്തിൻ്റെ തുടക്കം. കഴിഞ്ഞ ദിവസം ചാരുംമൂട് കോൺഗ്രസ് ഓഫീസിന് തൊട്ടടുത്ത് സി.പി.ഐയുടെ കൊടിമരം സ്ഥാപിച്ചിരുന്നു. ഇത് കോൺഗ്രസ് പ്രവർത്തകർ പിഴുതിട്ടു. ഇത് പിന്നീട് സി.പി.ഐ പ്രവർത്തകർ മൂന്ന് മീറ്റർ അകലേത്ത് മാറ്റി സ്ഥാപിച്ചിരുന്നു. എന്നാൽ ഓഫീസിന് സമീപത്ത് നിന്നും കൊടിമരം മാറ്റണമെന്ന നിലപാടിലായിരുന്നു കോൺഗ്രസ്. ഇതു സംബസിച്ച് നേതാക്കൾ ചെങ്ങന്നൂർ ആർ.ഡി.ഒ ക്ക് പരാതിയും നൽകിയിരുന്നു.

ബുധനാഴ്ച വൈകീട്ട് കൊടിമരം നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് പ്രവർത്തകരും കൊടിമരം സംരക്ഷിക്കാൻ സി.പി.ഐ പ്രവർത്തകരും സ്ഥലത്ത് നിലയുറപ്പിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന നൂറനാട് സി.ഐ സി.പി.ഐ പ്രവർത്തകരെ പിന്തിരിപ്പിക്കുന്നതിനിടെ കോൺഗ്രസ് പ്രവർത്തകർ കൊടിമരം നീക്കം ചെയ്യാൻ ശ്രമിച്ചത് സംഘർ മുണ്ടാക്കി. തുടർന്ന് പോലീസ് പ്രവർത്തകർക്ക് നേരെ ലാത്തിവീരേണ്ടി വന്നു.

തുടർന്ന് ചെങ്ങന്നൂർ ഡി.വൈ.എസ്.പി സ്ഥലത്തെത്തി ഇരു വിഭാഗവുമായി ചർച്ച നടത്തിയെങ്കിലും കൊടി നീക്കം ചെയ്യണമെന്ന ആർ.ഡി.ഒയുടെ ഉത്തരവ് നടപ്പിലാക്കണമെന്ന നിലപാടിലായിരുന്നു കോൺഗ്രസ്. ഇരുവിഭാഗവും മുദ്രാവാക്യം വിളിക്കുന്നതിനിടെ കല്ലേറ് തുടങ്ങി. ഇതിനിടെ പോലീസുകാർക്കും തലക്ക് പരുക്കേറ്റതോടെ കൊടിമരത്തിന് സമീപമുണ്ടായിരുന്ന രണ്ടു വനിത പോലീസുകാരെയടക്കം തള്ളിമാറ്റി കോൺഗ്രസ് പ്രവർത്തകർ കൊടിമരം പിഴുതിട്ടു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബൈജൂസിനെ വലച്ച് ഉന്നതരും പടിയിറങ്ങുന്നു ; ഉപദേശക സമിതിയിലെ സ്ഥാനം രാജിവച്ച് എസ്ബിഐയുടെ മുൻ...

0
കൊച്ചി : കടുത്ത പ്രതിസന്ധിക്കിടെ എജ്യൂടെക് സ്ഥാപനമായ ബൈജൂസിനെ വലച്ച് മുതിർന്ന...

ജിഷ വധക്കേസില്‍ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി ; പ്രതി അമിറുള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍...

0
കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി...

കോന്നിയിൽ അഞ്ചിടങ്ങളിൽ വാഹനാപകടം

0
കോന്നി : കോന്നിയിൽ ഒരേ ദിവസം അഞ്ചിടങ്ങളിൽ ഉണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ...

പതഞ്‌ജലിയുടെ സോൻ പാപ്ഡി ഗുണനിലവാരമില്ലാത്തത് ; ബാബ രാംദേവിന് വീണ്ടും തിരിച്ചടി ; ഉദ്യോഗസ്ഥർക്ക്...

0
ഉത്തരാഖണ്ഡ്: വ്യാജപരസ്യത്തിന്റെ പേരിൽ സുപ്രീംകോടതി കയറിയിറങ്ങുന്ന ബാബ രാംദേവിന് അടുത്ത തിരിച്ചടി....