ദില്ലി : സര്‍വകലാശാലകളുടെ ചാൻസലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ് എഫ് ഐ നടത്തുന്നത് ചരിത്രപരമായ കടമയെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷനും രാജ്യസഭാംഗവുമായ എ എ റഹീം. ക്യാമ്പസുകളെ കാവിവത്കരിക്കുന്നതിന് എതിരെയാണ് എസ്എഫ്ഐയുടെ സമരം. കെ എസ് യു ഒന്നും മിണ്ടുന്നില്ല. ഗവർണറുടെ കസർത്തിന് കോൺഗ്രസ് കൈയടിക്കുകയാണ്. ഗവർണറുമായി കോൺഗ്രസിന് മുഹബത്താണ്. ബി ജെ പി പേരുകൾ തിരുകി കയറ്റുന്ന പോലെ കോൺഗ്രസും ഗവർണറിന് പേരുകൾ നൽകുന്നു. കാലിക്കറ്റ് സർവകലാശാലയിൽ ആർഎസ്എസ് പേരുകൾക്കൊപ്പം യു ഡി എഫ് പേരുകൾ വന്നത് എങ്ങനെയാണ് ? കേരളത്തിലെ കോൺഗ്രസ് ഗവർണറെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഗവര്‍ണറെ കേന്ദ്ര സര്‍ക്കാര്‍ നിലയ്ക്ക് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഗവർണറുടെ കുഞ്ഞുവാവകളായി യൂത്ത് കോൺഗ്രസും കെഎസ്‌യുവും മാറുന്നുവെന്നും വിമര്‍ശിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























