ലീഗിന്റെ ഔദാര്യത്തിൽ കഴിയുന്ന പാർട്ടിയായി കോൺഗ്രസ് മാറി : ഇ പി ജയരാജൻ

For full experience, Download our mobile application:
Get it on Google Play

ന്യൂ ഡൽഹി : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ യുഡിഎഫിനെയും പി വി അൻവറിനെയും രൂക്ഷമായി വിമർശിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. കോൺഗ്രസ് ആകെ ചിതറിക്കിടക്കുകയാണെന്നും ഗ്രൂപ്പുകളായി തിരിഞ്ഞ് തമ്മിൽതല്ലുന്ന പാർട്ടിയായി മാറിയ അവർക്ക് എന്ത് ലക്ഷ്യമാണ് ഉള്ളതെന്നും ഇ പി ജയരാജൻ ചോദിച്ചു. ലീഗിനും കോൺഗ്രസിനും പരസ്പര വിശ്വാസമില്ലാതെയായെന്നും ലീഗിന്റെ ഔദാര്യത്തിൽ കഴിയുന്ന പാർട്ടിയായി കോൺഗ്രസ് മാറിയെന്നും ഇ പി ജയരാജൻ വിമർശിച്ചു. വ്യക്തമായ ഒരു കാഴ്ചപ്പാടില്ലാത്ത കാരണമാണ് അവർ ഇപ്പോഴും അൻവറിന്റെ പിന്നാലെ നടക്കുന്നത്. അൻവറിനെ തള്ളിപ്പറയുമ്പോൾ തന്നെ രാത്രി തലയിൽ മുണ്ടിട്ട് കാണാൻ ചെല്ലുകയാണ് കോൺഗ്രസ് എന്നും ജയരാജൻ വിമർശിച്ചു. പി വി അൻവറിന്റെ വാക്കുകൾക്ക് ഒരു വില പോലും കല്പിക്കേണ്ട. അൻവർ വാക്കുകൾ മാറ്റിപ്പറയുകയാണ്. മണ്ഡലത്തിൽ അൻവറിന് ഒരു സാധ്യതയും സ്വാധീനവും ഇല്ല, കാഴ്ചപ്പാടും ഇല്ല. എൽഡിഎഫിന്റെ വോട്ട് പാർട്ടിക്ക് തന്നെ ലഭിക്കുമെന്നും വ്യത്യസ്ത പാർട്ടികൾക്ക് പിന്നിൽ അണിനിരന്നിരുന്ന ജനങ്ങളും പാർട്ടിക്ക് വോട്ട് ചെയ്യണമെന്നും ഇ പി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൂരൽമല ദുരന്ത ബാധിതർക്കുള്ള രണ്ടാം ഘട്ട വീടുകൾ കൈമാറാൻ വൈകുന്നതിൽ പ്രതിഷേധം

0
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കുള്ള രണ്ടാം ഘട്ട വീടുകൾ...

23കാരിയെയും പ്രതിശ്രുത വരനെയും മുൻ ആൺ സുഹൃത്ത് മർദിച്ച സംഭവം ; കേസെടുത്ത് പോലീസ്

0
കണ്ണൂർ: കണ്ണൂരിൽ 23കാരിയെയും പ്രതിശ്രുത വരനെയും മുൻ ആൺ സുഹൃത്ത് മർദിച്ച സംഭവത്തിൽ...

കേന്ദ്ര ഫണ്ട് തേടി കർണാടകം സുപ്രീം കോടതിയിലേക്ക്

0
ബെംഗളൂരു: കേന്ദ്ര ഫണ്ട് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകം സുപ്രീംകോടതിയെ സമീപിക്കുന്നു....