കേരള കോണ്‍ഗ്രസ് (എം)എല്‍ഡിഎഫിലേക്ക് പോയതിന്റെ പ്രത്യാഘാതം സംസ്ഥാന ഘടകം സ്വയം നേരിട്ടുകൊള്ളാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

For full experience, Download our mobile application:
Get it on Google Play

ന്യൂദല്‍ഹി : കേരള കോണ്‍ഗ്രസ് (എം)എല്‍ഡിഎഫിലേക്ക് പോയതിന്റെ പ്രത്യാഘാതം സംസ്ഥാന ഘടകം സ്വയം നേരിട്ടുകൊള്ളാന്‍ സംസ്ഥാന ഘടകത്തോട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ജോസ് പക്ഷം യുഡിഎഫ് വിട്ടതിന്റെ ഗുണദോഷങ്ങള്‍ പരിശോധിച്ച്‌ തുടര്‍ നടപടികള്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് ഘടകം തന്നെ കൈക്കൊള്ളണം.

അതേസമയം 2018-ല്‍ യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് ജോസ് കെ. മാണിക്ക് നല്‍കിയതില്‍ ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ടെന്നും ഹൈക്കമാന്‍ഡ് വിമര്‍ശിച്ചു. സംസ്ഥാന ഘടകത്തിന്റെ സമ്മര്‍ദ്ദത്താലാണ് ഈ സീറ്റ് വിട്ടുനല്‍കിയതെന്നും കുറ്റപ്പെടുത്തി. ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫില്‍ ചേര്‍ന്നതോടെ രാജ്യസഭ സീറ്റ് ഒഴിയുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് വന്‍ തിരിച്ചടിയാണ് നല്‍കുന്നത്. ഇതിനെ തുടര്‍ന്നാണ് സംസ്ഥാന ഘടകത്തിനെതിരെ ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.

ജോസ് കെ.മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയാല്‍ യുഡിഎഫ് ശക്തിപ്പെടും എന്നായിരുന്നു അന്നത്തെ പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുമായി ദല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സംസ്ഥാന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും എം.എം. ഹസ്സനും അടക്കമുള്ളവര്‍ അറിയിച്ചത്. അന്നത്തെ ചര്‍ച്ചകളുടെ ഇടനിലക്കാരനായ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും അതിനെ ശരിവെച്ചിരുന്നു.സംസ്ഥാന ഘടകത്തെ വിശ്വസിച്ചാണ് ജോസ്.കെ.മാണിക്ക് സീറ്റ് നല്‍കിയത്. ജോസ് കെ. മാണി രാജി വെയ്ക്കുന്നതോടെ രാജ്യസഭയില്‍ യുപിഎയുടെ അംഗബലം കുറയുമെന്നും ഹൈക്കമാന്‍ഡ് അറിയിച്ചു. എന്നാല്‍ കേരള കോണ്‍ഗ്രസ് (എം) യുഡിഎഫ് വിട്ടാലും ദോഷമൊന്നും ഉണ്ടാകില്ലെന്ന് സംസ്ഥാനഘടകം അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...