മാധ്യമങ്ങള്‍ക്കും പോലീസിനും ഹൈക്കോടതി അന്ത്യശാസനം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ക്രിമിനല്‍ കേസുകളുടെ അന്വേഷണ വിവരങ്ങള്‍ പുറത്തുവിടുന്ന മാധ്യമങ്ങള്‍ക്കും പോലീസിനും ഹൈക്കോടതി അന്ത്യശാസനം നല്‍കി. കോടതിയുടെ പരിഗണനയിലുള്ളതും അന്വേഷണം നടക്കുന്നതുമായ കേസുകളില്‍ പ്രതികള്‍ പോലീസിന് നല്‍കുന്ന മൊഴി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കുറ്റകരമാണെന്നും കര്‍ശന നടപടി എടുക്കുമെന്നും ഹൈക്കോടതി താക്കീത് നല്‍കി.

കൂടത്തായി കേസിലെ മുഖ്യ പ്രതി ജോളിക്ക് ഒരു കേസില്‍ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കിയത്. തെളിവു നിയമത്തിലെ വകുപ്പ് 24പ്രകാരം പ്രതി പോലീസിനു നല്‍കുന്ന കുറ്റസമ്മത  മൊഴികള്‍ തെളിവായി കോടതി സ്വീകരിക്കില്ലന്ന് ചൂണ്ടിക്കാട്ടിയ കോടതി പോലീസുദ്യോഗസ്ഥര്‍ക്കും മാധ്യമങ്ങള്‍ക്കും ഇക്കാര്യം മനസിലായിട്ടില്ലെന്നും വിശദീകരിച്ചു.

ഇത്തരം കേസുകളില്‍ കോടതിയുടെ മാര്‍ഗനിര്‍ദേശമുണ്ടെന്നും പാലിക്കാത്തവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കോടതിക്ക് അറിയാമെന്നും പറഞ്ഞു. മാധ്യമങ്ങള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കുമെന്നും കോടതി വിശദമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമന്യു വധക്കേസ് ; നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി

0
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍...

വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നു ; മോഷ്ടാവ് കണ്ണപ്പൻ രതീഷ് പിടിയിൽ

0
കൊല്ലം : ഫിൽഗിരിയിൽ വീട് കുത്തിത്തുറന്ന് 25 പവൻ കവർന്ന കേസിൽ...

പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി ജോൺ ; തന്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും പ്രതികരണം

0
കൊച്ചി: പ്രിയദർശിനിയിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി...

കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച...