കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കാൻ ചരട് വലികൾ സജീവം ; രാഹുൽ ഗാന്ധിയുടെ പോസ്റ്റിന് താഴെ പ്രചാരണവുമായി അണികൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കാൻ ചരട് വലികൾ സജീവം. നിയമസഭ കക്ഷി യോഗം നാളെ ചേരും. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും ഉടന്‍ കേരളത്തിലെത്തും. എംഎല്‍എമാരുടെ അഭിപ്രായം ഹൈക്കമാൻഡിനെ അറിയിക്കും. അതേസമയം, ഹൈക്കമാന്‍ഡിന്‍റെയും എംഎല്‍എമാരുടെയും പിന്തുണ നേടിയെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങൾ. രാഹുൽ ഗാന്ധിയുടെ എഫ്ബി പോസ്റ്റിന് താഴെ വന്‍ പ്രചാരണമാണ് കെസി, വിഡി, ആര്‍സി പക്ഷങ്ങൾ നടത്തുന്നത്. സംസ്ഥാനമൊട്ടാകെ ഇവരെ പിന്തുണച്ചുള്ള ഫ്ലക്സ് യുദ്ധവും തുടരുകയാണ്.

കേരളത്തിലെ സർക്കാർ രൂപീകരണത്തിൽ മല്ലികാർജ്ജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ഇന്ന് മുതിർന്ന നേതാക്കളുമായി സംസാരിക്കും. നേതാക്കളുടെ അഭിപ്രായം നേരിട്ട് കേൾക്കാനാണ് ഇരുവരുടെയും തീരുമാനം. ആവശ്യമെങ്കിൽ മുസ്ലിം ലീഗിനോട് രാഹുൽ ഗാന്ധി നേരിട്ട് സംസാരിക്കും. അതേസമയം, കെസി വേണുഗോപാലിൻ്റെ പേരും എഐസിസി നിരീക്ഷകർ എംഎൽഎമാരോട് ചർച്ച ചെയ്യും. സംഖ്യ നോക്കാതെ സമവായം ഉണ്ടാക്കണമെന്ന് മൂന്ന് എംപിമാരെങ്കിലും അറിയിക്കും. അതേസമയം, രമേശ് ചെന്നിത്തല ഇന്ന് ദില്ലിയിലുണ്ട്. എഐസിസി നേതൃത്വവുമായി ചർച്ച നടത്താനാണ് രമേശ് ചെന്നിത്തലയുടെ ദില്ലി യാത്ര. മഹാരാഷ്ട്ര ഡിസിസി പുനസംഘടന അജണ്ട എന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും കേരളത്തിലെ സാഹചര്യവും ചർച്ചയാകും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമപെൻഷൻ വിതരണം തടസ്സപ്പെടില്ല ; ബാങ്ക് അക്കൗണ്ട് തുടങ്ങാൻ സാവകാശം കിട്ടും

0
പാലക്കാട് : വാതിൽപ്പടി പെൻഷൻവിതരണം നിർത്തുന്നതോടെ ക്ഷേമപെൻഷൻ കൈപ്പറ്റാൻ ബാങ്ക് അക്കൗണ്ട്...

ഉയർന്ന പിഎഫ് പെൻഷൻ ; എല്ലാതരം സ്ഥാപനങ്ങളിലും ഒരുപോലെ നടപ്പാക്കിയെന്ന് കേന്ദ്രം

0
ന്യൂഡൽഹി : സുപ്രീംകോടതി വിധിച്ച ഉയർന്ന പി.എഫ്. പെൻഷൻ എല്ലാതരത്തിലുംപ്പെട്ട സ്ഥാപനങ്ങളിലും...

കോട്ടയം, പത്തനംതിട്ട‍, ജില്ലകളിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി

0
കോട്ടയം : പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ...

ബോർഡിന്റെ റിപ്പോർട്ട് തള്ളും ; ഇടക്കാല വൈദ്യുതി നിരക്ക് വർധന ഒഴിവായേക്കും

0
തിരുവനന്തപുരം : നിലവിലെ വൈദ്യുതിനിരക്ക് വർധന അപര്യാപ്തമാണെന്നു കാണിച്ച് കെ.എസ്.ഇ.ബി. നൽകിയ...