ഇന്ത്യയിൽ ജനാധിപത്യമല്ല, കോൺഗ്രസാണ് അപകടത്തിൽ : സ്മൃതി ഇറാനി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി.സ്മൃതി ഇറാനിയുടെ പരിഹാസം. 2019ലെ തിരഞ്ഞെടുപ്പിൽ അമേഠിയിൽ രാഹുൽ ഗാന്ധി തനിക്ക് ഒരു കനത്ത എതിരാളിയെ അല്ലായിരുന്നുവെന്ന് സ്മൃതി ഇറാനി പറഞ്ഞു. രാഹുൽ ഗാന്ധിയ്ക്ക്‌മേൽ 2019ലെ അമേഠി വിജയത്തോടെ താൻ കറുത്ത കുരിതയായെന്ന പരാമർശത്തെ തുടർന്നായിരുന്നു സ്മൃതി ഇറാനി രാഹുലിനെതിരെ ഈ പരിഹാസം ഉന്നയിച്ചത്.

നമ്മുടെ രാജ്യത്ത് എല്ലാ അമ്മമാരും തന്റെ കുട്ടിയെ പുറത്ത് പോയി വഴക്കിടരുതെന്നും വീട്ടിൽ വഴക്കിടാനുമാണ് പഠിപ്പിക്കുന്നത്. എന്നാൽ രാഹുൽ ഗാന്ധി എന്താണ് ചെയ്തതെന്ന് ചോദിച്ച സ്മൃതി ഇറാനി ഒരു ഇന്ത്യക്കാരനെന്ന നിലയിൽ തനിക്ക് അദ്ദേഹത്തെ അംഗീകരിക്കാൻ കഴിയില്ലെന്നും പറഞ്ഞു.ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയപ്പോഴാണ് രാഹുൽ ഗാന്ധി ഇത്തരത്തിലുള്ള പരാമർശം നടത്തിയതെന്നും സ്മൃതി ഇറാനി പറഞ്ഞു. ഇന്ത്യയിൽ ജനാധിപത്യം അപകടത്തിലല്ല, കോൺഗ്രസ് പാർട്ടിയാണ് അപകടത്തിലെത്തും സ്മൃതി ഇറാനി പറഞ്ഞു. ലണ്ടനിൽ രാഹുൽ ഗാന്ധിയുടെ പ്രസ്താവന പരാമർശിച്ചായിരുന്നു സ്മൃതി ഇറആനിയുടെ വിമർശനം.

ലണ്ടനിലെ പരാമർശങ്ങൾക്ക് കുറച്ച് ദിവസങ്ങൾക്ക് മുൻപ് ജമ്മുവിൽ അദ്ദേഹം പറഞ്ഞത് ഇന്ത്യയിൽ എല്ലാം ശരിയാണെന്നാണ്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ഇന്ത്യയെക്കുറിച്ചുള്ള ആശങ്ക കൊണ്ടല്ലെന്നും മറിച്ച് അദ്ദേഹത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തെക്കുറിച്ചുള്ള ആശങ്ക കൊണ്ടാണെന്നും സ്മൃതി ഇറാനി പറഞ്ഞു. രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ വ്യാഴാഴ്ച ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ അഭിപ്രായം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം നഹാസ് പത്തനംതിട്ടയ്ക്ക്

0
പത്തനംതിട്ട : സാമൂഹിക സേവന-ജനക്ഷേമ പ്രവർത്തനങ്ങളിലെ മികവിനുള്ള അംഗീകാരമായി നഹാസ് പത്തനംതിട്ടയ്ക്ക്...

ഹരിപ്പാട് കണ്ടെയ്നർ ലോറി ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ വ്യാപാരി മരിച്ചു

0
ഹരിപ്പാട്: ദേശീയപാതയിൽ താമല്ലാക്കൽ കെവി ജെട്ടി ജങ്ഷന് സമീപമുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ...

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് രാവിലേക്ക് 22 കാരറ്റ് ഒരു...

പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവ് ; കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർക്കെതിരെ കേസെടുത്തു

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവെന്ന് പരാതി....