സൗദിയില്‍ കാറപകടം : മൂന്ന് മലയാളികള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

സൗദി; കാറപകടത്തില്‍ 3 മലയാളികള്‍ മരിച്ചു. സൗദിയിലാണ് മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് 3 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. പാലക്കാട് പത്തിരിപ്പാല സ്വദേശികളായ സാബിറ അബ്ദുല്‍ ഖാദര്‍ (55), അബിയാന്‍ ഫൈസല്‍ (6), അഹിയാന്‍ ഫൈസല്‍ (3) എന്നിവരാണ് മരിച്ചത്. ഖത്തറില്‍ നിന്നും സൗദിയിലേക്ക് ഉംറക്കെത്തിയ ആറംഗ സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. താഇഫിലേക്കെത്താന്‍ 73 കി.മീ ബാക്കി നില്‍ക്കെ അതീഫിനടുത്ത് വെച്ച് ഇന്ന് പുലര്‍ച്ചെയാണ് അപകടം.

മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ താഇഫിലെ പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തില്‍ പരിക്കേറ്റ ഫൈസലിന്റെ പരിക്ക് ഗുരുതരമല്ല. ഫൈസലിന്റെ ഭാര്യ സുമയ്യ, സുമയ്യയുടെ പിതാവ് അബ്ദുല്‍ ഖാദര്‍ എന്നിവര്‍ക്കും കാര്യമായ പരിക്കുകളില്ല. താഇഫിലെ പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രിയിലാണ് ഇവര്‍ ചികിത്സയിലുള്ളത്. ഫൈസലിന്റെ ഭാര്യാ സഹോദരന്‍ റിയാദില്‍ നിന്നും താഇഫിലേക്കെത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇടത്തരം മഴയ്ക്ക് സാധ്യത ; ഇന്ന് കാപ്പിൽ മുതൽ പൊഴിയൂർ വരെ കടലാക്രമണ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ...

2047-ൽ രാജ്യം വികസിത ഭാരതം ആകും ; വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുന്നു...

0
ഡൽഹി: 2047ൽ രാജ്യം വികസിത ഭാരതമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

കർണാടകയിൽ കെഎസ്ആർടിസി ബസിന് നേരെയുള്ള മുട്ടയേറ് ; ആഭ്യന്തര അന്വേഷണം തുടരുന്നു

0
മൈസൂർ : കർണാടകയിലെ ബിഡതിയിൽ ബസിന് നേരെ മുട്ടയേറുണ്ടായ സംഭവത്തിൽ കെഎസ്ആർടിസി...

മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ വന്ദേമാതരമില്ല

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ പങ്കെടുക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ വന്ദേമാതരമില്ല....