കോണ്‍ഗ്രസ് മതേതര ഇന്ത്യയുടെ പ്രതീക്ഷ : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മതേതരത്വവും ജനാധിപത്യവും വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യത്തില്‍ ജനങ്ങള്‍ ഇന്നും പ്രതീക്ഷയോടെ നോക്കിക്കാണുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെയാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് അംഗത്വ വിതരണത്തോടനുബന്ധിച്ച് കെ.പി.സി.സി നിര്‍ദ്ദേശാനുസരണം ഡി.സി.സി നേതൃത്വത്തില്‍ പത്തനംതിട്ട രാജീവ് ഭവനില്‍ ആരംഭിച്ച ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് ജില്ലാ കണ്‍ട്രോള്‍ റൂമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിലും, സംസ്ഥാനത്തിലും ഭരണം നടത്തുന്ന ബിജെപി, സി.പി.എം സര്‍ക്കാരുകള്‍ ജനങ്ങളെ ദ്രോഹിക്കുന്നതില്‍ മത്സരിക്കുകയാണെന്നും പല കര്യങ്ങളിലും അവര്‍ ഒരേ തൂവല്‍ പക്ഷികളാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ അന്‍പത് ലക്ഷം പേരെ ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂടെ അംഗങ്ങളാക്കുന്നതിനുള്ള ബൃഹത്തായ സംവിധാനമാണ് കെ.പി.സി.സി ആവിഷ്കരിച്ചിരിക്കുന്നത്. ഈ പ്രക്രിയ ഉത്തരവാദിത്വത്തോടെ നിര്‍വ്വഹിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷതവഹിച്ചു. ഡി.സി.സി ഭാരവാഹികളായ എ.സുരേഷ് കമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, റോബിന്‍ പീറ്റര്‍, സാമുവല്‍ കിഴക്കുപുറം, എം.എസ് സിജു, കെ.ആര്‍ ബോധേശ്വരപണിക്കര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അബ്ദുള്‍ കലാം ആസാദ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി റോബിന്‍ പരുമല, സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം നഹാസ് പത്തനംതിട്ട എന്നിവര്‍ പ്രസംഗിച്ചു. അംഗത്വവിതരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ കോണ്‍ഗ്രസിന്റെ ബൂത്ത്തല നേതാക്കളെ ഉള്‍പ്പെടുത്തിയുള്ള ബ്ലോക്ക്, മണ്ഡലം പരിശീലന പരിപാടികളും അതോടനുബന്ധിച്ചുള്ള ഡിജിറ്റല്‍ മെമ്പിര്‍ഷിപ്പ് പ്രക്രിയയും ആരംഭിച്ചതായി ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിജീത് ദിപ്കെ‌ എഎപി പ്രവർത്തകൻ ; രൂക്ഷ വിമർശനവുമായി കിരൺ റിജിജു

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കയ്ക്കെതിരെ തുറന്നടിച്ച്...

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...