വിദ്യാര്‍ത്ഥിനികളെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ച യുവാക്കള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ശാസ്താംകോട്ട : കെ.എസ്.എം ദേവസ്വം ബോര്‍ഡ് കോളേജില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിനികളെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ച യുവാക്കള്‍ അറസ്റ്റില്‍. കൊല്ലം പുത്തന്‍തുരുത്ത് സ്വദേശി നീണ്ടകര നീലേശ്വരം തോപ്പില്‍ ചേരിയില്‍ കുരിശ്ശടിക്ക് സമീപം ആന്‍സി ഭവനില്‍ ജോഷി(29), നീണ്ടകര മേരിലാന്റ് കോളനിയില്‍ സോജാ ഭവനില്‍ എബി (25) എന്നിവരാണ് പിടിയിലായത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.

ഇന്നലെ വൈകീട്ട് 3.30 ന് ആയിരുന്നു സംഭവം. കോളേജ് റോഡിലൂടെ നടന്നു വരികയായിരുന്ന പെണ്‍കുട്ടികളുടെ സമീപത്തുകൂടി അമിത വേഗതയില്‍ ബൈക്കോടിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. വിദ്യാര്‍ത്ഥിനികളില്‍ ചിലര്‍ ഇതിനെ ചോദ്യം ചെയ്തതോടെ യുവാക്കള്‍ മടങ്ങി. പിന്നീട് തിരിച്ചെത്തിയ യുവാക്കള്‍ ട്രഷറിക്ക് സമീപം വെച്ച്‌ തങ്ങളെ ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിനികളില്‍ ചിലരുടെ കരണത്തടിക്കുകയും മൊബൈല്‍ ഫോണ്‍ പിടിച്ച്‌ വാങ്ങുകയും ചെയ്തു.

ആണായിരുന്നുവെങ്കില്‍ ചവിട്ടിക്കൂട്ടുമായിരുന്നുവെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന് പിന്നാലെ പ്രദേശവാസികള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. ശാസ്താംകോട്ട എസ്.ഐ രാജന്‍ബാബുവിന്റെ നേതൃത്വത്തില്‍ എ.സി.പി.ഒ അരുള്‍, ഗ്രേഡ് എസ്.ഐ ഹാരീസ്, സി.പി.ഒ രഞ്ജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎസ്‌സി പരീക്ഷ ക്രമക്കേട് : ആദ്യകേസിൽ ‍തെളിവെടുപ്പ് പൂർത്തിയായി ; 2 ഉദ്യോഗസ്ഥർ പ്രതികളാകും

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ...

വിദ്യാർത്ഥിയുടെ ആത്മഹത്യ ; വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോളേജ് മാനേജ്മെന്‍റ്

0
കൊച്ചി: വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ...

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ ; സംസ്ഥാന ഘടകങ്ങൾക്ക് കർശന...

0
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ...