കോര്‍ബിവാക്സ് എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ലഭ്യമാണ് : ഡിഎംഒ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുട്ടികള്‍ക്ക് (12 മുതല്‍ 14 വയസു വരെ) നല്‍കുന്ന കോവിഡ് പ്രതിരോധ വാക്സിനായ കോര്‍ബിവാക്സ് എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും, കുടുംബ ആരോഗ്യ കേന്ദ്രങ്ങളിലും, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണെന്ന് ഡിഎംഒ (ആരോഗ്യം) ഡോ.എല്‍.അനിത കുമാരി അറിയിച്ചു. ആഴ്ചയില്‍ രണ്ടു ദിവസം കുട്ടികള്‍ക്ക് കോര്‍ബിവാക്സ് നല്‍കും. 2008 ജനുവരി ഒന്നിനു ശേഷം ജനിച്ച കുട്ടികള്‍, 2009 ല്‍ ജനിച്ച കുട്ടികള്‍, വാക്സിന്‍ എടുക്കുന്ന ദിവസം 12 വയസ് പൂര്‍ത്തിയായ 2010ല്‍ ജനിച്ച കുട്ടികള്‍ എന്നിവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. 12 വയസ് പൂര്‍ത്തിയായി എന്ന് ഡോക്യുമെന്റ് നോക്കി വാക്സിനേറ്റര്‍മാര്‍ ഉറപ്പുവരുത്തേണ്ടതാണ്. ഒന്നാം ഡോസെടുത്ത് 28 ദിവസത്തിനു ശേഷം രണ്ടാം ഡോസ് എടുക്കണം. ഏതെങ്കിലും തരത്തിലുളള അലര്‍ജിയോ, മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ വാക്സിന്‍ സ്വീകരിക്കാന്‍ പാടുള്ളുവെന്നും ഡിഎംഒ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...