പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയ 44 കാരിയും യുവാവും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

നെടുമങ്ങാട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ ഉപേക്ഷിച്ച്‌ ജിംനേഷ്യം ട്രൈനറിനൊപ്പം ഒളിച്ചോടി വിവാഹിതരായ 44 വയസ്സുകാരിയും യുവാവും അറസ്റ്റില്‍. പ്രവാസിയുടെ ഭാര്യയായ ഇവര്‍ രണ്ട് പെണ്‍മക്കളെ ഉപേക്ഷിച്ചാണ് 30 വയസ്സുകാരനൊപ്പം ഒളിച്ചോടിയത്. നെടുമങ്ങാട് കരിപ്പൂര് കാരാന്തല എംഎസ് കോട്ടേജ് ഇടവിളാകം വീട്ടില്‍ എസ് മിനിമോള്‍(44), കാച്ചാണി ഊന്നംപാറ ഷൈജു ഭവനില്‍ ജെ ഷൈജു (30, ജിംനേഷ്യം ട്രൈനര്‍) എന്നിവരെയാണ് വലിയമല പോലീസ് അറസ്റ്റ് ചെയ്തത്.

ഗള്‍ഫില്‍ നിന്നും ഇന്നലെ നാട്ടില്‍ എത്തിയ ഭര്‍ത്താവ് ഭാര്യയെ കാണാനില്ലെന്ന് വലിയമല പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മിനിമോളും ഷൈജുവും അറസ്റ്റിലായത്. മിനിമോളുടെ നെയ്യാറ്റിന്‍കര സ്വദേശിയായ ഭര്‍ത്താവ് 9 വര്‍ഷമായി ഗള്‍ഫിലാണ്. അഞ്ച് വര്‍ഷമായി ഷൈജുവുമായി പ്രണയത്തില്‍ ആയിരുന്നു എന്നും 5 ദിവസം മുന്‍പാണ് മിനിമോള്‍ ഷൈജുവിനൊപ്പം ഒളിച്ചോടി ഇക്കഴിഞ്ഞ 17ന് കാച്ചാണിയിലെ ഒരു ഓഡിറ്റോറിയത്തില്‍ വെച്ച്‌ വിവാഹിതരായത് എന്നും പോലീസ് അറിയിച്ചു. മിനിമോള്‍ക്ക് പതിനൊന്നും പതിമൂന്നും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളാണ് ഉള്ളത്. അറസ്റ്റിലായ ഇവരെ കോടതിയില്‍ ഹാജരാക്കി. മിനിമോളെ കോടതി റിമാന്‍ഡ് ചെയ്തു. ഷൈജുവിന് ജാമ്യത്തില്‍ വിട്ടയച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...

‘വധശിക്ഷയ്ക്ക് തൂക്കിക്കൊല നിർത്തലാക്കണം’, ബദൽമാർഗങ്ങൾ കേന്ദ്രത്തിന് പരിഗണിക്കാം ; ഹർജി തള്ളി കോടതി

0
ന്യൂഡൽഹി : വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി...

മാസപ്പടി കേസ് ; നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ്‌ ; നിഖിലിന് രാഷ്ട്രീയ പിന്തുണ...

0
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ...