ശശി തരൂരിന്‍റെ പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി പൊളിക്കാനുളള നീക്കം കോണ്‍ഗ്രസിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായo

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  ശശി തരൂരിന്‍റെ പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി പൊളിക്കാനുളള നീക്കം കേരളത്തിലെ കോണ്‍ഗ്രസിനും യു ഡി എഫിനും രാഷ്ട്രീയമായി വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായമുയരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥന്‍ ഈ നീക്കത്തിനെതിരെ പരസ്യമായി രംഗത്ത് വന്നതിനെ തുടര്‍ന്നാണ് മറ്റു നേതാക്കളും ഈ വിഷയത്തില്‍ മനസ് തുറക്കാന്‍ തുടങ്ങിയത്.

ഹൈക്കമാന്‍ഡിന്‍റെ ഭാഗമായ കെ സി വേണുഗോപാലാണ് തരൂരിന്‍റെ പരിപാടികളോട് ആരും സഹകരിക്കരുതെന്ന നിര്‍ദേശം സംസ്ഥാന നേതൃത്വത്തിന് നല്‍കിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വെളിപ്പെടുത്തുന്നു. മുസ്‌ളീം ലീഗ് നേതൃത്വത്തെ കാണാനും എന്‍എസ്എസിന്‍റെ മന്നം ജയന്തി ആഘോഷത്തില്‍ പങ്കെടുക്കാനുമുളള തരൂരിന്‍റെ നീക്കമാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പരിഭ്രാന്തിയുണ്ടാക്കിയത്.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തരൂരിനെതിരാണെന്നും തരൂരിനൊപ്പം ചേരുക എന്നാല്‍ രാഹുല്‍ ഗാന്ധിക്കെതിരാവുക എന്നാണര്‍ത്ഥമെന്നും അതിന്‍റെ ഭവിഷ്യത്ത് ഭയങ്കരമായിരിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചതിനെ തുടര്‍ന്നാണ് തരൂര്‍ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ‘സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും’ എന്ന സെമിനാറിന്‍റെ നടത്തിപ്പില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്‍മാറിയത്. ഇതിന് പിന്നില്‍ കെ സി വേണുഗോപാലിന്‍റെ ഇടപെടെലായിരുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നത്.

അതേ സമയം കോണ്‍ഗ്രസ് പരിപാടികളില്‍ നിന്ന് തനിക്ക് വിലക്കില്ലെന്നും തനിക്ക് ആരെയും ഭയമില്ലന്നും തരൂര്‍ പറഞ്ഞു. തന്നെയും ആരും ഭയപ്പെടേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് പരിപാടി റദ്ദാക്കിയത് സാങ്കേതികമാണ്. പരിപാടി മാറ്റിയതിനെക്കുറിച്ച്‌ അറിയാന്‍ യൂത്ത് കോണ്‍ഗ്രസിനോട് ചോദിക്കണം. പാര്‍ട്ടിയില്‍ തനിക്ക് ശത്രുക്കള്‍ ഇല്ലെന്നും ശശി തരൂര്‍ പറഞ്ഞു.

കണ്ണൂരില്‍ ശശി തരൂരിനെ പങ്കെടുപ്പിച്ച്‌ സെമിനാര്‍ നടത്താന്‍ തീരുമാനിച്ചില്ലെന്ന് ഡിസിസി അധ്യക്ഷന്‍ പറഞ്ഞു. അടുത്ത മൂന്ന് ദിവസങ്ങളിലായി മലബാറില്‍ നടത്തുന്ന സന്ദര്‍ശനത്തിന്‍റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം തുടങ്ങിയ ജില്ലകളിലാണ് തരൂര്‍ സന്ദര്‍ശനം നടത്തുന്നത്.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

————————————-

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പെരുമ്പാവൂരിൽ പച്ചക്കറിക്കൊപ്പം കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമം

0
പെരുമ്പാവൂർ : പെരുമ്പാവൂരിൽ പച്ചക്കറിക്കൊപ്പം കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമം. സംഭവത്തിൽ...

കരിമണൽ ഖനനം : ആശങ്കകൾ പരിഹരിക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്ന് കെ.സി വേണുഗോപാൽ എംപി

0
ആലപ്പുഴ: കരിമണൽ ഖനനത്തിൽ ദേശീയ തലത്തിലെ നിലപാട് അനുസരിച്ച് മാത്രമേ കേരളത്തിലെ...

തിരുവനന്തപുരം കിളിമാനൂരിൽ നിർത്തിയിട്ടിരുന്ന കാർ ചരക്ക് വാഹനം ഇടിച്ചുതെറിപ്പിച്ചു ; സ്ത്രീയും കുഞ്ഞും രക്ഷപ്പെട്ടത്...

0
തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ നിർത്തിയിട്ടിരുന്ന കാർ ചരക്ക് വാഹനം ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ...

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതിൽ അതൃപ്തി ; മന്ത്രി എം ലിജുവും എക്സൈസ്...

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചുള്ള ബജറ്റ് പ്രഖ്യാപനത്തിൽ എക്സൈസ്...