തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ് നേതൃനിരയിലുള്ളവരടക്കം ബിജെപിയിലേക്ക് വരുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കോൺഗ്രസിൽ നിന്ന് വന്നവർക്ക് സ്ഥാനങ്ങൾ നൽകാനാണ് ചില മുതിർന്ന നേതാക്കളെ ഒഴിവാക്കേണ്ടി വന്നത്.
പി എം വേലായുധനെ പോലുള്ളവരുടെ പരാതി അപരിഹാര്യമായ വിഷയമാണ്. ബിഡിജെഎസിന്റെ ശക്തിയും എത്രസ്ഥലത്ത് അവരുടെ സഹായം ലഭിച്ചുവെന്നതും തെരഞ്ഞെടുപ്പിനുശേഷമേ പറയാനാകൂ. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥിതി പരമദയനീയമാകും. സംഘടനയെ മുന്നോട്ടുകൊണ്ടുപോകുമ്പോൾ ഉണ്ടാകുന്ന സാധാരണ പരാതി മാത്രമാണ് ശോഭ സുരേന്ദ്രന്റേത്.
അവരെ നേരിട്ട് വിളിക്കുന്ന കാര്യം ഇപ്പോൾ ആലോചനയിലില്ല. ബാർകോഴയിൽ പിരിച്ച പണം എങ്ങോട്ട് പോയെന്നത് വിജിലൻസ് കണ്ടെത്തണം. അതിനായില്ലെങ്കിൽ കേന്ദ്ര ഏജൻസികളുടെ സഹായം തേടണമെന്നും സുരേന്ദ്രൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.