എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഏഴു ദിവസത്തേക്ക് കൂടി നീട്ടണമെന്ന് കസ്റ്റംസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന് കസ്റ്റംസ്. ഏഴു ദിവസത്തേക്ക് കൂടി കസ്റ്റഡി കാലാവധി നീട്ടി കിട്ടണമെന്നാണ് കസ്റ്റംസിന്റെ ആവശ്യം. ഇതിനു പുറമേ കേസിലെ മറ്റ് പ്രതികളായ സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവരുടെയും കസ്റ്റഡി കാലാവധി നീട്ടണമെന്ന് കസ്റ്റംസ് സംഘം കോടതിയെ അറിയിച്ചു. പ്രതികളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കേണ്ടതുണ്ടെന്നതാണ് കസ്റ്റംസിന്റെ നിലപാട്.

പ്രതികളെ അഞ്ച് ദിവസത്തേക്കാണ് കസ്റ്റംസ് കസ്റ്റഡിൽ വാങ്ങിയിരുന്നത്. ഇന്ന് കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് കസ്റ്റംസിന്റെ പുതിയ നീക്കം. രാവിലെ 11 മണിയോടുകൂടി ഇതുസംബന്ധിച്ച അപേക്ഷ കസ്റ്റംസ് സമർപ്പിക്കും. സ്വപ്‌നയെയും സരിത്തിനെയും ഡോളർ കടത്ത് കേസിലും എം ശിവശങ്കറിനെ നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയ കേസിലുമായിരുന്നു കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടായിരുന്നത്. മൂന്നു പേരെയും ഒരുമിച്ച് ഇരുത്തി കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...