കുമ്പഴ: പ്ലാസ്റ്റിക്ക് വിമുക്ത നഗരത്തിനായി ഇന്ത്യൻ നാഷണൽ കോൺഗ്രസും . പ്ലാസ്റ്റിക് സഞ്ചികള്‍ ഉപേക്ഷിച്ച് പകരം തുണി – പേപ്പർ ബാഗുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കുമ്പഴ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുമ്പഴ മാർക്കറ്റിലും ടൗണിലും കോൺഗ്രസ് പ്രവർത്തകർ പേപ്പർ ബാഗുകൾ വിതരണം ചെയ്തു.
മത്സ്യ മാർക്കറ്റിൽ എത്തിയവർക്ക് തേക്കിലയിൽ മത്സ്യം പൊതിഞ്ഞ് കടലാസ് ബാഗിലാക്കി വിതരണം ചെയ്തു. ബോധവൽക്കരണ പരിപാടി സി.സി.സി വൈസ് പ്രസിഡന്റ് അഡ്വ .എ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സജി അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. കെ ആർ അരവിന്ദാക്ഷൻ നായർ, ആമിന ഹൈദരാലി , സൂസന്‍ ജോൺ, മിനി വിൽസൺ ,നാസർ തോണ്ടമണ്ണിൽ, രാജു നെടുവേലി മണ്ണിൽ , സിസിലി വർഗീസ് , സുനിത രാമചന്ദ്രൻ, റെജി ബഷീർ, നജീം രാജൻ, നിതീഷ് ബാലചന്ദ്രൻ, ലൂയിസ് വിനയൻ, ഉഷ എന്നിവർ പരിപാടിയില്‍ പങ്കെടുത്തു.