തിരുവനന്തപുരം: കേരളത്തിലെ മന്ത്രിമാര്‍ വിദേശയാത്രയ്ക്ക് വേണ്ടി നല്‍കിയ അപേക്ഷകളില്‍ ഒരെണ്ണംപോലും നിരസിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. മറ്റു സംസ്ഥാനങ്ങളിലെ ചില മന്ത്രിമാരെ വിലക്കിയിട്ടുണ്ട്. പക്ഷെ കേരളത്തില്‍നിന്നുള്ള ഒരു മന്ത്രിയെ പോലും വിലക്കിയിട്ടില്ല. മന്ത്രിമാരെ പുറത്തുപോകുന്നതിനു വിലക്കിയെന്നു പറയുന്നത് പ്രചരണം മാത്രമാണെന്നും അദ്ദേഹം പറയുന്നു.
പ്രഖ്യാപനം നടത്തിയിട്ടുണ്ടാവും അതിനു വേണ്ടിയുള്ള അപേക്ഷ വിദേശകാര്യ മന്ത്രാലയത്തില്‍ നല്‍കിയിട്ടുണ്ടോയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയേണ്ടത്. അങ്ങനെ എന്റെ അറിവില്‍ ഒരു അപേക്ഷ വന്നിട്ടില്ല. ആരുടെയൊക്കെ അപേക്ഷകളാണ് അങ്ങനെ തടസ്സപ്പെട്ടതെന്ന് സര്‍ക്കാര്‍ പറയണമെന്നും മുരളീധരന്‍ പറയുഞ്ഞു.