കുമ്പഴ മാർക്കറ്റിലും പരിസരത്തും കോൺഗ്രസ് പ്രവർത്തകർ പേപ്പർ ബാഗുകൾ വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കുമ്പഴ: പ്ലാസ്റ്റിക്ക് വിമുക്ത നഗരത്തിനായി ഇന്ത്യൻ നാഷണൽ കോൺഗ്രസും . പ്ലാസ്റ്റിക് സഞ്ചികള്‍ ഉപേക്ഷിച്ച് പകരം തുണി – പേപ്പർ ബാഗുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കുമ്പഴ മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ കുമ്പഴ മാർക്കറ്റിലും ടൗണിലും കോൺഗ്രസ് പ്രവർത്തകർ പേപ്പർ ബാഗുകൾ വിതരണം ചെയ്തു.

മത്സ്യ മാർക്കറ്റിൽ എത്തിയവർക്ക് തേക്കിലയിൽ മത്സ്യം പൊതിഞ്ഞ് കടലാസ് ബാഗിലാക്കി വിതരണം ചെയ്തു. ബോധവൽക്കരണ പരിപാടി സി.സി.സി വൈസ് പ്രസിഡന്റ് അഡ്വ .എ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സജി അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. കെ ആർ അരവിന്ദാക്ഷൻ നായർ, ആമിന ഹൈദരാലി , സൂസന്‍ ജോൺ, മിനി വിൽസൺ ,നാസർ തോണ്ടമണ്ണിൽ, രാജു നെടുവേലി മണ്ണിൽ , സിസിലി വർഗീസ് , സുനിത രാമചന്ദ്രൻ, റെജി ബഷീർ, നജീം രാജൻ, നിതീഷ് ബാലചന്ദ്രൻ,  ലൂയിസ് വിനയൻ, ഉഷ എന്നിവർ പരിപാടിയില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റേഷന്‍ കട അവധി നബിദിനമായ ഓഗസ്റ്റ് 25 ന് റേഷന്‍ കടകള്‍ നിയന്ത്രിത...