നിയമസഭയിലേക്ക് താന്‍ മത്സരിക്കാനില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭയിലേക്ക് താന്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. വിജയസാധ്യതയുള്ള സീറ്റ് നല്‍കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാണെങ്കിലും സപ്തതി കഴിഞ്ഞതിനാല്‍ മത്സരത്തില്‍ നിന്ന് മാറിനില്‍ക്കുന്നുവെന്നാണ് ചെറിയാന്‍ ഫിലിപ്പിന്റെ നിലപാട്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്നപ്പോള്‍ അധികാരക്കുത്തകയ്ക്ക് എതിരെ പോരാടിയ ആളാണെന്നും ആ നിലപാടില്‍ മാറ്റമില്ലെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

എഴുപത് വയസ് കഴിഞ്ഞ നേതാക്കള്‍ മത്സരിക്കരുതെന്നാണ് പണ്ട് മുതല്‍ തനിക്കുള്ള നിലപാട്. പറഞ്ഞ കാര്യത്തില്‍ ഉറച്ച് നില്‍ക്കാന്‍ താന്‍ ബാധ്യസ്ഥനാണ്. ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടും എനിക്ക് നിയമസഭാംഗമാകാത്തതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ ജയസാധ്യതയുള്ള സീറ്റ് തന്നെ തരാന്‍ നേതാക്കള്‍ ഒരുക്കമായിരുന്നുവെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.  മത്സരിക്കേണ്ട എന്നത് തന്റെ വ്യക്തിപരമായ നിലപാടാണ്. മുന്‍പ് സ്വയം പറഞ്ഞ വാക്കുപാലിക്കലാണ്. സീറ്റ് കിട്ടാത്തതുകൊണ്ടല്ല മുമ്പ് പാര്‍ട്ടി വിട്ട് പോയത്. അധികാരം താന്‍ മോഹിച്ചിട്ടില്ലെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...

റോഡരികിൽ ഉപേക്ഷിച്ച ചോക്ലേറ്റുകൾ ശേഖരിക്കാൻ ആളുകൾ കൂട്ടത്തോടെയെത്തി; പ്രദേശത്ത് വൻ തോതിൽ തിക്കും തിരക്കും

0
കാൻപുർ: കാലാവധി കഴിഞ്ഞ ചോക്ലേറ്റുകൾ റോഡരികിലെ മാലിന്യകൂമ്പാരത്തിൽ തള്ളി. പിന്നാലെ ചോക്ലേറ്റുകൾ...

ഉമ്മർ ഫൈസിയെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് സുന്നിനേതാക്കൾ

0
മലപ്പുറം: ഉമ്മർ ഫൈസിയെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്...

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...