Saturday, May 4, 2024 4:11 pm

കോൺഗ്രസ് നേതാക്കളുടെ വ്യക്തിഹത്യ അവസാനിപ്പിക്കണം ; മുഖ്യമന്ത്രിക്കെതിരായ പരാമർശത്തിൽ മറുപടിയുമായി സി.പി.ഐ എം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരായ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രസ്താവനയ്‌ക്കെതിരെ സി.പി.ഐ എം. നേതാക്കളുടെ ഇത്തരം പ്രസ്‌താവനകൾ കോൺഗ്രസിന്റെ അധ:പതനത്തിന്റെ തെളിവ്. കോൺഗ്രസ് നേതാക്കളുടെ തുടരുന്ന വ്യക്തിഹത്യ അവസാനിപ്പിക്കണമെന്ന് സി.പി.ഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെയടക്കം സി.പി.ഐ എം നേതാക്കളെയും കുടുംബാംഗങ്ങളെയും യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളുന്നയിച്ച്‌ നിരന്തരമായി ആക്ഷേപിക്കുകയാണ്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍.

എല്ലാ പരിധിയും ലംഘിച്ചുകൊണ്ട്‌ നേതാക്കള്‍ നടത്തുന്ന പ്രസ്‌താവനകള്‍ കോണ്‍ഗ്രസിന്റെ അധ:പതനത്തിന്റെ തെളിവാണ്‌. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ കൊടിക്കുന്നില്‍ സുരേഷ്‌ മുഖ്യമന്ത്രിയുടെ കുടുംബത്തിനു നേരെ നടത്തിയ പ്രതികരണമെന്നും കൊടിക്കുന്നില്‍ നടത്തിയ വ്യക്ത്യാധിക്ഷേപത്തെ സോണിയാഗാന്ധിയും കെ.പി.സി.സി നേതൃത്വവും പിന്തുണയ്‌ക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും സി.പി.ഐ എം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സി.പി.ഐ എം നേതാക്കള്‍ക്കെതിരായ കോണ്‍ഗ്രസിന്റെ വ്യക്ത്യാധിക്ഷേപങ്ങളില്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരും പ്രതിഷേധം ഉയര്‍ത്തണമെന്ന്‌ സി.പി.ഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജർമനിയിലേക്കുള്ള വിനോദയാത്ര മുടങ്ങി ; ടൂർ ഓപ്പറേറ്റർ 6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന്...

0
എറണാകുളം : ടൂർ പ്രോഗ്രാം അവതാളത്തിലാക്കിയ ടൂർ ഓപ്പറേറ്റർ 6 ലക്ഷം...

കൂടുതൽ ഉല്ലാസ യാത്രകൾ ഉള്‍പ്പെടുത്തി ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകൾ

0
പത്തനംതിട്ട : അവധിക്കാലം ആഘോഷിക്കാൻ ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകൾ ബജറ്റ് ടൂറിസം...

ചടയമംഗലത്ത് ഹോട്ടലിൽ നിന്നും ഷവർമയും അൽഫാമും കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ ; 15 പേർ...

0
കൊല്ലം : ചടയമംഗലത്ത് ഹോട്ടലിൽ നിന്നും ഷവർമയും അൽഫാമും കഴിച്ചവർക്ക് ഭക്ഷ്യ...

സൗദി കിരീടാവകാശി ബി.ഐ.ഇ മേധാവിയുമായി ചർച്ച നടത്തി

0
റിയാദ്: സൗദിയിൽ വരാനിരിക്കുന്ന 'എക്‌സ്‌പോ 2030' തയ്യാറെടുപ്പുകളെ കുറിച്ച് കിരീടാവകാശി മുഹമ്മദ്...