അച്ഛനെയും മകളെയും മോഷ്ടാക്കളാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പോലീസുകാരിയെ സ്ഥലംമാറ്റി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  അച്ഛനെയും മകളെയും മോഷ്ടാക്കളാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പോലീസുകാരിയെ സ്ഥലംമാറ്റി. പിങ്ക് പോലീസ് ഓഫീസര്‍ രജിതയെയാണ് റൂറല്‍ എസ്.പി ഓഫീസിലേക്ക് മാറ്റിയത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി റൂറല്‍ എസ്.പിക്ക് റിപ്പോര്‍ട്ട് കൈമാറി. കഴിഞ്ഞ ദിവസം ആറ്റിങ്ങലിലാണ് പരാതിക്കാസ്പദമായ സംഭവം. ഐ.എസ്.ആര്‍.ഒ യുടെ ഭീമന്‍ വാഹനം വരുന്നത് കാണാന്‍ എത്തിയതായിരുന്നു തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരിയായ മകളും.

ഇവര്‍ നില്‍ക്കുന്നതിന് സമീപത്തായി പിങ്ക് പോലീസിന്‍റെ വാഹനവും പാര്‍ക്ക് ചെയ്തിരുന്നു. മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച്‌ പിങ്ക് പോലീസ് ഉദ്യോഗസ്ഥ തന്നോടും മകളോടും മോശമായി പെരുമാറിയെന്ന് ജയചന്ദ്രന്‍ പറയുന്നു. തുടര്‍ന്ന്‍ പ്രദേശത്തുണ്ടായിരുന്നവരും വിഷയത്തില്‍ ഇടപെട്ടു. മൊബൈല്‍ ഫോണ്‍ പിന്നീട് പോലീസ് വാഹനത്തില്‍ നിന്നും കണ്ടെത്തി. സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗമടക്കം അന്വേഷണം നടത്തി പോലീസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അന്വേഷണവിധേയമായാണ് സ്ഥലംമാറ്റം നല്‍കിയിരിക്കുന്നത്. കുട്ടിയുടെ ബന്ധുക്കള്‍ ബാലാവകാശ കമ്മീഷനടക്കം പരാതി നല്‍കിയിരുന്നു. പരാതിയില്‍ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....