ഛത്തീസ്‌ഘഡിൽ തർക്കത്തിന് ശമനം ; ഭൂപേഷ് ഭാഗൽ മുഖ്യമന്ത്രിയായി തുടരും

For full experience, Download our mobile application:
Get it on Google Play

ഛത്തീസ്‌ഘഡ് : ഛത്തീസ്‌ഘഡ് കോൺഗ്രസ് രാഷ്ട്രീയത്തിൽ നടന്നുകൊണ്ടിരുന്ന രാഷ്ട്രീയ തർക്കത്തിന് താൽക്കാലിക ശമനം. ഭൂപേഷ് ഭാഗൽ മുഖ്യമന്ത്രിയായി തൽക്കാലം തുടരട്ടേയെന്ന് ഹൈക്കമാൻഡ് തീരുമാനിച്ചു. ചർച്ച ഉടൻ ആരംഭിക്കാമാമെന്ന് വിമത നേതാവ് സിംഗ്ഡിയോയ്ക്ക് ഹൈക്കമാൻഡ് ഉറപ്പ് നൽകി. പത്ത് ദിവസത്തിലേറെയായി തുടരുന്ന ഛത്തീസ്‌ഘഡ് രാഷ്ട്രീയതർക്കത്തിനു താൽക്കാലിക ശമനമായതിന് പിന്നിൽ ഭൂപേഷ് ഭാഗലിന്റെ ശക്തിപ്രകടനം തന്നെയാണ്. തന്നെ പിന്തുണക്കുന്ന എം.എൽ.എ മാരെ ഡൽഹിയിലെത്തി ഹൈക്കമാൻറിന് മുന്നിൽ അണിനിരത്തിയാണ് ഭൂപേഷ് ഭാഗൽ ഞെട്ടിച്ചത്.

കേന്ദ്ര നേതൃത്വം ചോദിക്കാതെ തന്നെയാണ് ഇങ്ങനെയൊരു നടപടി ഭൂപേഷ് ഭാഗലിൻറെ ഭാഗത്തുനിന്നുണ്ടായത്. എം.എൽ.എമാർ അവരുടെ നേതാവിനെ കാണാൻ എത്തിയത് തനിക്ക് തടയാനാവില്ല എന്ന് ഭാഗൽ പുറമേ പറയുന്നുണ്ടെങ്കിലും വിമത നേതാവും ആരോഗ്യ മന്ത്രി സിംഗ്ഡിയോയേക്കാൾ പിന്തുണയുണ്ടെന്ന് നേതൃത്വത്തെ അറിയിക്കകയാണ് ഇതിലൂടെ ഭപേഷ് ഭാഗൽ ഉന്നംവെച്ചത്.

രണ്ട് വർഷം കഴിയുമ്പോൾ മുഖ്യമന്ത്രിയാക്കാമെന്ന ഉറപ്പ് ഹൈക്കമാൻഡ് പാലിക്കണമെന്ന് ആവശ്യവുമായി ഒരാഴ്ചയിലേറെയായി സിംഗ് ഡിയോ ഡൽഹിയിൽ തുടരുകയാണ്. എന്നാൽ ഛത്തീസ്‌ഘഡിലേക്ക് തിരിച്ചു പോകണമെന്നും രാഹുൽഗാന്ധി ചത്തീസ്ഘഡിൽ എത്തി ചർച്ച നടത്തുമെന്നും ഡിയോയ്ക്ക് ഉറപ്പ് നൽകിയിരുന്നു. ഇതോടെയാണ് തർക്കത്തിന് താൽക്കാലിക ശമനമായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...