സ്വര്‍ണം വാങ്ങി പണയംവെച്ചു – തിരിച്ചെടുത്തുനല്‍കിയില്ല ; വീട്ടമ്മയുടെ ആത്മഹത്യയില്‍ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കടമ്പഴിപ്പുറം : വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. പുല്ലുണ്ടശ്ശേരി കാവിൽപ്പാടംവീട്ടിൽ രാജേഷിന്റെ ഭാര്യ ആതിരയെ (27) ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് അറസ്റ്റ്. സുഹൃത്ത് കല്ലുവഴി വാളക്കോട്ടിൽവീട്ടിൽ ശരത്തിനെയാണ് (27) ശ്രീകൃഷ്ണപുരം പോലീസ് അറസ്റ്റ് ചെയ്തത്.

വ്യഴാഴ്ചയാണ് ആതിരയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആതിരയിൽ നിന്ന് ആറരപ്പവൻ സ്വർണം ശരത്ത് വാങ്ങി പണയംവെച്ചിരുന്നതായി ആതിരയുടെ മുറിയിൽനിന്ന് കണ്ടെത്തിയ കുറിപ്പിൽ പറഞ്ഞിരുന്നു. വിദേശത്ത് ജോലിചെയ്യുന്ന ഭർത്താവ് രാജേഷ് അവധിക്ക് നാട്ടിലേക്ക് വരാറായതിനാൽ സ്വർണം തിരിച്ചെടുത്ത് തരാൻ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നും കുറിപ്പിൽ പറഞ്ഞിരുന്നു.

ഈ വിഷമത്തിലാണ് ആത്മഹത്യയെന്നാണ് സൂചന. ഇവർ സ്കൂളിൽ ഒരുമിച്ച് പഠിച്ചിരുന്നെന്ന് പോലീസ് പറഞ്ഞു. ശരത്ത് മുമ്പും മോഷണക്കേസുകളിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു. ആത്മഹത്യ പ്രേരണയ്ക്കാണ് കേസെടുത്തിടുള്ളത്. ശരത്തിനെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും ശ്രീകൃഷ്ണപുരം എസ്.ഐ കെ.വി സുധീഷ്കുമാർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവെ ഡിവിഷൻ ; റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ...

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...