മാന്നാനത്ത് കത്തിക്കരിഞ്ഞ ഓട്ടോ റിക്ഷയ്ക്കകത്ത് യുവാവിനെ വെന്തു മരിച്ചനിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മാന്നാനത്ത് കത്തിക്കരിഞ്ഞ ഓട്ടോ റിക്ഷയ്ക്കകത്ത് യുവാവിനെ വെന്തു മരിച്ചനിലയില്‍ കണ്ടെത്തി. വില്ലൂന്നി ചക്കാലയില്‍ പുത്തന്‍പറമ്പ് സ്വദേശി അനന്തകൃഷ്ണന്‍ (35) ആണ് മരിച്ചത്. തുരുത്തേപാടത്തിന് സമീപമാണ് സംഭവം.

ശനിയാഴ്ച രാത്രിയാണ് ഓട്ടോ റിക്ഷ കത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. കോട്ടയം പുതുപ്പള്ളി റോഡില്‍ മക്രോണിപാലത്തിന് താഴെ റോഡില്‍ പാര്‍ക് ചെയ്ത നിലയിലായിരുന്നു വാഹനം ഉണ്ടായിരുന്നത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍തന്നെ ഫയര്‍ ഫോഴ്സും പോലീസും സംഭവസ്ഥലത്തെത്തി തീ അണച്ചപ്പോഴാണ് വാഹനത്തിലുള്ളില്‍ ഡ്രൈവിങ് സീറ്റില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.

യുവാവ് പുതുതായി വാങ്ങിയ ഓട്ടോ റിക്ഷയാണിത്. മാന്നാനം സ്‌കൂള്‍ ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറാണ് മരിച്ച അനന്തകൃഷ്ണന്‍. വില്ലൂന്നി സ്വദേശിയായ യുവാവ് മാന്നാനത്ത് ഭാര്യ വീട്ടിലായിരുന്നു താമസം. വായ്പാകുടിശികയും കുടുംബ പ്രശ്നങ്ങളെയും തുടര്‍ന്ന് യുവാവ് മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗണേഷ് കുമാറിനെതിരെയുള്ള അഴിമതി പരാതിയിൽ വിജിലൻസിനോട് കോടതി റിപ്പോർട്ട് തേടി

0
തിരുവനന്തപുരം: മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഭാര്യയുടെ സ്ഥാപനത്തിന്...

ജെൻ സി പ്രക്ഷോഭകരെ അധിക്ഷേപിച്ച ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസിനെതിരെ എസ്എഫ്ഐ പോലീസിൽ പരാതി...

0
കോഴിക്കോട്: ഡൽഹി ജന്തർ മന്തറിലെ ജെൻ സി പ്രക്ഷോഭകരെ അധിക്ഷേപിച്ച ആർഎസ്എസ്...

ആലപ്പുഴ ഹരിപ്പാട് കടമുറി പൊളിച്ചുനീക്കി ഗുണ്ടാസംഘം

0
ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് കടമുറി പൊളിച്ചുനീക്കി ഗുണ്ടാസംഘം. ഹരിപ്പാട് സ്വദേശി അശോക്...

അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതരായ കുടുംബങ്ങൾക്ക് ഉടൻ നഷ്ടപരിഹാരം നൽകുമെന്ന് റവന്യൂ മന്ത്രി എ പി...

0
തിരുവനന്തപുരം: അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതരായ കുടുംബങ്ങൾക്ക് ഉടൻ നഷ്ടപരിഹാരം നൽകുമെന്ന് റവന്യൂ...