കോട്ടയം: വഞ്ചനാ കേസില്‍ കോണ്‍ഗ്രസ് നേതാവും നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായി കെ പി പുന്നൂസ് വീണ്ടും അറസ്റ്റിലായി. സ്വകാര്യ മെഡിക്കല്‍ കോളജില്‍ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്തു നടത്തിയ തട്ടിപ്പിനാണ് ഇത്തവണയും കെ പി പൊന്നൂസ് അറസ്റ്റിലായത്. രണ്ടാഴ്ച മുമ്പാണ് തട്ടിപ്പ് കേസില്‍ ആലത്തൂര്‍ സ്വദേശിയുടെ പരാതിയില്‍ പൊന്നൂസ് അറസ്റ്റിലായത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ ആലത്തൂര്‍ സബ് ജയില്‍ കഴിയവെയാണ് കെ പി പൊന്നൂസ് വീണ്ടും അറസ്റ്റിലാവുന്നത്. ഇത്തവണ പുളിക്കീഴ് പോലീസ് ആണ് പൊന്നൂസിനെ അറസ്റ്റ് ചെയ്തത്.
സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ് 20 ലക്ഷം രൂപ തട്ടിയെടുത്തതായി മുതുകുളം സ്വദേശിനി പരാതി നല്‍കിയിട്ടുണ്ട്. ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വീട് വെച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കി മൂന്നുലക്ഷം രൂപ തട്ടിയതായി നിരണം സ്വദേശി പരാതി നല്‍കിയിട്ടുണ്ട്. എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന് ആലത്തൂര്‍ സ്വദേശിയുടെ പരാതിയില്‍ രണ്ടാഴ്ച മുമ്പ് അറസ്റ്റിലായ പുന്നൂസിനെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു.





























