പാരഡികളും ആക്ഷേപ ഹാസ്യങ്ങളും ട്രോളുകളും ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് നേതാവ് എം ലിജു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ‘പോറ്റിയെ കേറ്റിയെ’…പാരഡി ഗാനവുമായി ബന്ധപ്പെട്ട വിവാദത്തിനെതിരെ കോണ്‍ഗ്രസ്. പാരഡികളും ആക്ഷേപ ഹാസ്യങ്ങളും ട്രോളുകളും ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് നേതാവ് എം ലിജു പറഞ്ഞു. നിലവിലേത് അനാവശ്യ വിവാദമാണെന്നും സിപിഐഎം എന്തിനാണ് ഭയക്കുന്നതെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു. ‘ഡിബേറ്റ് വിത്ത് സ്മൃതി പരുത്തിക്കാട്’ ചര്‍ച്ചയിലായിരുന്നു പ്രതികരണം. ‘വിവാദം അനാവശ്യം. ആക്ഷേപഹാസ്യം, ട്രോളുകള്‍ ജനാധിപത്യത്തിന്റെ ഭാഗമാണ്. എത്രയോ പാരഡികള്‍ ഇറങ്ങിയിട്ടുണ്ട്. കെ കരുണാകരന്റെ വാഹനത്തിന്റെ വേഗതയെക്കുറിച്ച് പള്ളിക്കെട്ടിന്റെ അതേ ഈണത്തില്‍ പാരഡിയുണ്ട്. സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നില്ലെങ്കില്‍ വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്നില്ലെങ്കില്‍ അതെല്ലാം അംഗീകരിക്കാവുന്നതാണ്. സിപിഐഎം എന്തിനാണ് ഭയക്കുന്നത്’- ലിജു ചോദിച്ചു.

ഈ ഗാനത്തെ ഇങ്ങനെയല്ലാതെ എങ്ങനെയാണ് ഇറക്കേണ്ടതെന്നും ലിജു പരിഹസിച്ചു. ഇവിടെ അയ്യപ്പന്റെ സ്വര്‍ണമല്ലേ കട്ടത്? ജോര്‍ജ് കുട്ടിയുടെ സ്വര്‍ണം കട്ടു എന്നെഴുതിയാല്‍ മതിയോയെന്നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പരിഹാസം. ‘ശബരിമലയിലെ സ്വര്‍ണം കട്ടിട്ടില്ലേ? അയ്യന്റെ സ്വര്‍ണമല്ലേ? ആരാ കട്ടത്? സഖാക്കളല്ലേ… ലിജു ചോദിച്ചു. പത്മകുമാറും വാസുവും സിപിഐഎം നേതാക്കളല്ലേ. പാരഡിയില്‍ വസ്തുതാ വിരുദ്ധമായി ഒന്നുമില്ല. സ്വര്‍ണം കട്ടവരെ സസ്‌പെന്‍ഡ് ചെയ്യുകയെങ്കിലും വേണം’, ലിജു പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യം നിങ്ങൾക്ക് മാപ്പ് നൽകില്ലെന്ന് സോണിയയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0
ന്യൂഡൽഹി: വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരണവുമായി അമിത് ഷാ. രാജ്യം നിങ്ങൾക്ക്...

വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി

0
മംഗളൂരു: വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി. മംഗലുരുവിലെ...

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ വലിയ ദുരിതത്തിലാണെന്ന് പി. എ....

0
കോഴിക്കോട്: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ വലിയ...