കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ പാ​ണ്ടി​യി​ല്‍ വീ​ട്ടി​ല്‍ ര​വീ​ന്ദ്ര​​ന്റെ ദു​രൂ​ഹ​മ​ര​ണം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്തു

For full experience, Download our mobile application:
Get it on Google Play

ത​ല​ശ്ശേ​രി : മ​ഞ്ഞോ​ടി​യി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ പാ​ണ്ടി​യി​ല്‍ വീ​ട്ടി​ല്‍ ര​വീ​ന്ദ്ര​​ന്റെ ദു​രൂ​ഹ​മ​ര​ണം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്തു.ക്രൈം​ബ്രാ​ഞ്ച് ക​ണ്ണൂ​ര്‍ സെ​ല്‍ എ.​സി.​പി ടി.​പി പ്രേ​മ​രാ​ജി​നാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല. നേ​ര​ത്തെ കേ​സ​ന്വേ​ഷി​ച്ച ലോ​ക്ക​ല്‍ പോ​ലീ​സി​ല്‍​നി​ന്ന് ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഫ​യ​ലു​ക​ള്‍ ഏ​റ്റു​വാ​ങ്ങി. ര​വീ​ന്ദ്ര​​ന്റെ ദു​രൂ​ഹ​മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​ര​ത്തെ ആ​രോ​പ​ണ​മു​ന്ന​യി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ന​വം​ബ​ര്‍ മൂ​ന്നി​ന് പു​ല​ര്‍​ച്ചെ താ​മ​സി​ക്കു​ന്ന വീ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള ശു​ചി​മു​റി​ക്ക​ടു​ത്താ​ണ് ര​വി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ഴു​ത്തി​ല്‍ പ​രി​ക്കേ​റ്റ പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു. മ​ര​ണം സ്വാ​ഭാ​വി​ക​മ​ല്ലെ​ന്നും കൊ​ല​പാ​ത​ക​മാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി​യ ഡോ​ക്ട​ര്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​തി​​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​ല​ശ്ശേ​രി പോലീ​സ് കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. മ​രി​ച്ച ര​വീ​ന്ദ്ര​​ന്റെ ഭാ​ര്യ, ബ​ന്ധു​ക്ക​ള്‍, അ​യ​ല്‍​വാ​സി​ക​ള്‍ തു​ട​ങ്ങി​യ​വ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നെ​ങ്കി​ലും നി​ര്‍​ണാ​യ​ക വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല. മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത ഉ​യ​ര്‍​ന്ന​തി​നാ​ല്‍ ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സ് ക​മീ​ഷ​ണ​ര്‍ ആ​ര്‍.ഇ​ള​ങ്കോ​യും ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. ത​ല​ശ്ശേ​രി എ.​സി.​പി വി​ഷ്ണു​പ്ര​ദീ​പ്, സി.​ഐ കെ. സ​ന​ല്‍​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നേ​ര​ത്തെ കേ​സ​ന്വേ​ഷി​ച്ച​ത്. ര​വീ​ന്ദ്ര​​ന്റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ദു​രൂ​ഹ​ത നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി.​സി.​സി മെം​ബ​ര്‍ കെ. ശി​വ​ദാ​സ​ന്‍ മു​ഖ്യ​മ​ന്ത്രി​ക്കും മ​റ്റും നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...