കോവിഡ് ഭയത്തെതുടര്‍ന്ന് വിഷം കഴിച്ച 23 കാരിയും മൂന്ന് വയസുകാരനായ മകനും മരണപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : കോവിഡ് ഭയത്തെതുടര്‍ന്ന് വിഷം കഴിച്ച 23 കാരിയും മൂന്ന് വയസുകാരനായ മകനും മരണപ്പെട്ടു. തമിഴ്നാട് മധുര സ്വദേശിയായ ജോതികയാണ് മരണപ്പെട്ടത്. അമ്മയും സഹോദരന്മാരും ഉള്‍പ്പെടെ കുടുംബത്തിലെ അഞ്ച് പേര്‍ വിഷം കഴിച്ചു. ഇവരില്‍ മൂന്ന് പേര്‍ രക്ഷപ്പെട്ടു. മരണപ്പെട്ട ജോതിക ഭര്‍ത്താവുമായി പിരിഞ്ഞ് അമ്മ ലക്ഷ്മിയോടൊപ്പമാണ് താമസിച്ചിരുന്നത്. ജനുവരി എട്ടിന് ജോതികയ്ക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ അണുബാധ പടരുമെന്ന് ഭയന്നാണ് കുടുംബം വിഷം കഴിച്ചതെന്നാണ് സൂചന. അയല്‍ക്കാര്‍ അടുത്ത ദിവസം പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയാണ് അഞ്ചുപേരെയും ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജോതികയുടെയും മകന്റെയും ജീവന്‍ രക്ഷിക്കാനായില്ല. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കോവിഡ് ഭയമാണ് ആത്മഹത്യക്ക് കാരണമായതെന്നാണ് പോലീസ് നല്‍കുന്ന സൂചന. ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും കോവിഡ് പോസിറ്റീവായാല്‍ വൈദ്യസഹായം തേടണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...