പങ്കാളികളെ പരസ്പരം കൈമാറി ലൈംഗിക വേഴ്ച നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പങ്കാളികളെ പരസ്പരം കൈമാറി ലൈംഗിക വേഴ്ച നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഇന്നലെ രാത്രിയാണ് എറണാകുളം സ്വദേശിയെ പിടികൂടിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. ഇതിനിടെ ഒരാള്‍ വിദേശത്തേക്ക് കടന്നു. സൗദിയിലേക്ക് പോയ ഇയാളെ തിരികെ എത്തിക്കാന്‍ പോലീസ് നടപടി തുടങ്ങി. ചങ്ങനാശ്ശേരി സ്വദേശിനിയുടെ പരാതിയില്‍ ഇനി പിടിയിലാകാനുള്ളത് രണ്ടുപേര്‍ ആണ്. വിപുലമായ അന്വേഷണത്തിന് ആണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. ഭാര്യമാരെ പരസ്പരം കൈമാറിലൈംഗിക വേഴ്ച്ച നടത്തുന്ന വന്‍സംഘം ഇന്നലെയാണ് കോട്ടയത്ത് പിടിയിലായത്. മൂന്ന് ജില്ലകളില്‍ നിന്നായി അഞ്ചുപേര്‍ ആണ് കറുകച്ചാല്‍ പോലീസിന്റെ പിടിയിലായത്. ഭര്‍ത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കറുകച്ചാല്‍ പോലീസിന്റെ അന്വേഷണം. അന്വേഷണ വഴിയില്‍ വന്‍ കണ്ണികളുള്ള കപ്പിള്‍ മീറ്റ് അപ്പ് കേരള ഗ്രൂപ്പുകളാണ് പോലീസ് കണ്ടെത്തിയത്. ഓരോ ഗ്രൂപ്പുകളിലും വ്യാജ പേരുകളില്‍ ആയിരത്തിലധികം അംഗങ്ങളാണുള്ളത്.

വയസുകള്‍ അറിയിക്കുന്ന രീതിയിലുള്ള വ്യാജ അക്കൗണ്ടുകള്‍ വരെയുണ്ട്. ഉദാഹരണത്തിന് 31, 27 എന്നിങ്ങനെയുള്ള അക്കൗണ്ടിനര്‍ത്ഥം 31 വയസുള്ള ഭര്‍ത്താവും 27 വയസുള്ള ഭാര്യയും എന്നാണ്. ഇങ്ങനെ പരിചയപ്പെടുന്നവര്‍ മെസഞ്ചര്‍ ചാറ്റും, ടെലിഗ്രാം ചാറ്റും വഴി ഇടപാടുകളിലേക്ക് കടക്കുന്നു. ആദ്യം വീഡിയോ ചാറ്റുകള്‍ എങ്കില്‍ പിന്നീട് തമ്മില്‍ കാണുന്നു. ഇത് പരസ്പരം ഭാര്യമാരെ കൈമാറിയുള്ള ലൈംഗിക വേഴ്ച്ചയിലേക്ക് എത്തുന്നു. ഭാര്യമാരെ ബലമായി പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനും പ്രേരിപ്പിക്കുന്നു. ഇത്തരം ഗ്രൂപ്പുകളുടെ പ്രവര്‍ത്തനത്തില്‍പ്പെട്ട് മാനസികമായി തകര്‍ന്ന വീട്ടമ്മയാണ് പരാതിക്കാരി. ഇടപാടുകളുടെ ഭാഗമായി പണവും കൈമാറിയിട്ടുണ്ട്. ബലാത്സംഗം, പ്രേരണ കുറ്റം, പ്രേരകന്റെ സാന്നിധ്യം, പ്രകൃതി വിരുദ്ധ ലൈംഗികത എന്നീ കുറ്റങ്ങളാണ് പിടിയിലായവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങളില്‍ ഉള്ളവരും ഈ സംഘത്തിലുണ്ടെന്നാണ് പോലീസിന്റെ നിഗമനം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...

ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ ; അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും...

കോട്ടയത്ത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി

0
കോട്ടയം: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത്...