പുടിൻ വരും മുൻപേ അതൃപ്തി പ്രകടിപ്പിച്ച് രാഹുൽ ഗാന്ധി ; വിദേശ നേതാക്കളോട് പ്രതിപക്ഷ നേതാവിനെ കാണരുതെന്ന് കേന്ദ്രം ആവശ്യപ്പെടുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ്റെ ഇന്ത്യ സന്ദർശനം ആരംഭിക്കാനിരിക്കെ വിദേശ നേതാക്കളെ പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ചയ്ക്ക് അനുവദിക്കാത്തതിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സുരക്ഷാ കാരണങ്ങൾ പറഞ്ഞ് വിദേശ നേതാക്കളോട് പ്രതിപക്ഷ നേതാവിനെ കാണരുതെന്ന് കേന്ദ്രം ആവശ്യപ്പെടുന്നുവെന്ന് രാഹുൽ ഗാന്ധി പാർലമെൻ്റ് കോംപ്ലക്സിൽവെച്ച് മാധ്യമങ്ങളോട് പറഞ്ഞു. മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ പരമ്പരാഗത രീതി പാലിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പൊതുവേ, ഇന്ത്യ സന്ദർശിക്കുന്നവർ ആരായാലും ലോക്സഭാ പ്രതിപക്ഷ നേതാവുമായി ഒരു കൂടിക്കാഴ്ച നടത്താറുണ്ടായിരുന്നു. വാജ്‌പേയി സർക്കാരിലും മൻമോഹൻ സിങ് സർക്കാരിലും ഇത് സംഭവിക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

“ഞാൻ വിദേശത്ത് പോകുമ്പോഴെല്ലാം പ്രതിപക്ഷ നേതാവിനെ കാണരുതെന്ന് ഞങ്ങളെ അറിയിച്ചിട്ടുണ്ടെന്ന് ആളുകൾ ഞങ്ങളോട് പറഞ്ഞു. ഞങ്ങളും ഇന്ത്യയെ പ്രതിനിധീകരിക്കുന്നു, പക്ഷേ വിദേശ പ്രമുഖരെ കാണാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. സുരക്ഷാ കാരണങ്ങൾ പറഞ്ഞ് പ്രധാനമന്ത്രി മോദിയും വിദേശകാര്യ മന്ത്രാലയവും ഇപ്പോൾ ഇത് പിന്തുടരുന്നില്ല”- രാഹുൽ ഗാന്ധി പറഞ്ഞു. രാഹുലിൻ്റെ പ്രസ്താവനയെ പിന്തുണച്ച കോൺഗ്രസ് നേതാവ് ശശി തരൂർ എംപി, വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. ജനാധിപത്യത്തിൽ എല്ലാ കക്ഷികളെയും കാണാൻ ഇന്ത്യ സന്ദർശിക്കുന്ന നേതാക്കൾക്ക് സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്ന് ശശി തരൂർ പറഞ്ഞു. ഇന്ത്യ സന്ദർശിക്കുന്ന എല്ലാ നേതാക്കളും പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തുന്ന നടപടിക്രമം ഉള്ളതാണെന്നും കോൺഗ്രസ് നേതാവും എംപിയുായ പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നമ്മ കൊലക്കേസ് : മകന്റെയും പെൺസുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

0
പത്തനംതിട്ട: കടപ്ര കാഞ്ഞിരം നിൽക്കുന്നതിൽ പൊന്നമ്മ തോമസിനെ മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ...

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്

0
കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...

യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി

0
ഡൽഹി: യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി(കോക്രോച്ച് ജനത...