പദ്‌മിനി തോമസും ബിജെപിയിൽ ചേരുമെന്ന് കോൺഗ്രസ് നേതാവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പത്മജ വേണുഗോപാലിന് പിന്നാലെ കോൺഗ്രസ് നേതാവ് പദ്മിനി തോമസും ബിജെപിയിലേക്ക്. ഇന്ന് ബിജെപിയിൽ ചേരുന്ന തിരുവനന്തപുരത്തെ നേതാക്കളിലൊരാളാണ് മുൻ കായിക താരം കൂടിയായ പദ്‌മിനി തോമസ്. സ്പോര്‍ട്‌സ് കൗൺസിൽ മുൻ പ്രസിഡന്റായ പദ്‌മിനി തോമസിന് പാര്‍ട്ടിയിൽ നിന്ന് മറ്റ് പരിഗണനകളൊന്നും ലഭിക്കാത്തതാണ് പാര്‍ട്ടി വിടാൻ കാരണമെന്നാണ് വിവരം. ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിൽ പാര്‍ട്ടി വിടാനുള്ള കാരണം വെളിപ്പെടുത്തുമെന്നാണ് അവര്‍ പറഞ്ഞത്. തിരുവനന്തപുരം ജില്ലയിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഇന്ന് ബിജെപിയില്‍ ചേരുമെന്നാണ് ഇന്നലെ ബിജെപി നേതൃത്വം അറിയിച്ചത്. രാവിലെ 11 മണിക്ക് വിളിച്ചിട്ടുളള വാർത്ത സമ്മേളനത്തിൽ നേതാക്കള്‍ പാർട്ടിയിൽ ചേരും. എന്നാല്‍ ആരൊക്കെയാണ് ബിജെപിയിലേക്ക് ചേരുന്നതെന്ന വിവരം സസ്പെന്‍സാക്കി വെച്ചിരിക്കുകയാണ് ബിജെപി.

പോകുന്ന നേതാക്കളാരൊക്കെയെന്ന് അറിയാൻ കോൺഗ്രസ് നേതൃത്വത്തിനും സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഇടത് – വലത് മുന്നണികളില്‍ നിന്ന് നേതാക്കള്‍ ബിജെപിയിലെത്തുമെന്ന് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ട് കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചത്. പത്മജ വേണുഗോപാൽ ബിജെപിയിൽ ചേര്‍ന്നത് ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ ചര്‍ച്ചയായിരിക്കെയാണ് കൂടുതൽ നേതാക്കൾ ബിജെപിയിലേക്ക് പോകുന്നത്. പുതുതായി പാര്‍ട്ടിയിൽ ചേരുന്ന നേതാക്കൾ പ്രമുഖരാവുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപാതയിൽ അപകടം ; അജ്ഞാതൻ മരിച്ചു, റോഡിൽ കിടന്ന ശരീരത്തിലൂടെ വീണ്ടും മറ്റൊരു വാഹനം...

0
പട്ടിക്കാട് (തൃശ്ശൂർ) : മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിലെ വട്ടക്കല്ലിൽ അപകടത്തിൽ...

25 ദിവസങ്ങൾക്ക് മുൻപ് വിവാഹിതയായ യുവതിയുടെ മൃതദേഹം കുടിവെള്ള ടാങ്കിൽ കണ്ടെത്തി

0
ഭോപാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ 25 ദിവസങ്ങൾക്ക് മുൻപ് വിവാഹിതയായ യുവതിയുടെ മൃതദേഹം...

‘ആദ്യം മർദിച്ചത് എംഎൽഎ, ഫോൺ തട്ടിപ്പറിച്ചു’ ; മർദനമേറ്റ ജില്ലാ പഞ്ചായത്ത് അംഗം സജിത്

0
തിരുവനന്തപുരം : ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും...

മന്ത്രിമാരുടെ പരിശീലനം ; കോഴിക്കോട് ഐ.ഐ.എം ഇന്ന് ക്യാമ്പസിൽ മാധ്യമങ്ങൾക്ക് വിലക്ക്

0
കോഴിക്കോട് : മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമുള്ള ദ്വിദിന പരിശീലന പരിപാടി നടക്കുന്ന കോഴിക്കോട്...