പൗരത്വനിയമ ഭേദഗതി നടപ്പാക്കണം ; സംസ്ഥാനങ്ങളുടെ നിലപാട് നിയമപരമായി നിലനിൽക്കില്ല

For full experience, Download our mobile application:
Get it on Google Play

ഡൽഹി : പൗരത്വനിയമ ഭേദഗതി നടപ്പാക്കില്ലെന്ന പ്രതിപക്ഷസംസ്ഥാനങ്ങളുടെ വാശി നിയമപരമായി നിലനിൽക്കില്ല. ഭരണഘടനാവ്യവസ്ഥകൾപ്രകാരം പാർലമെന്റ് നിർമിച്ച നിയമങ്ങളനുസരിക്കാൻ സംസ്ഥാനങ്ങൾ ബാധ്യസ്ഥരാണ്. നിയമഭേദഗതിയിലെ മൗലികാവകാശലംഘനം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുന്നതുപോലുള്ള നിയമപരമായ വഴികൾതേടുക മാത്രമാണ് സംസ്ഥാനങ്ങൾക്കുമുന്നിലെ വഴി. കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ മുഖ്യമന്ത്രിമാരാണ് നിയമം നടപ്പാക്കില്ലെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

രാജ്യത്തിനൊട്ടാകെ ആവശ്യമായത് എന്ന തരത്തിലാണ് കേന്ദ്രം നിയമം നിർമിക്കുന്നതെന്നിരിക്കെ നടപ്പാക്കാനുള്ള നിർദേശം സംസ്ഥാനങ്ങൾക്ക് നൽകാനുള്ള അധികാരവും കേന്ദ്രസർക്കാരിന് ഭരണഘടനയുടെ 256 (1)-ാം അനുച്ഛേദം നൽകുന്നു. പാലിച്ചില്ലെങ്കിൽ കേന്ദ്രത്തിന് സ്വന്തം നിർവഹണാധികാരം ഉപയോഗിച്ച് ഇടപെടാം. പൗരത്വനിയമ ഭേദഗതി നടത്തിപ്പിനായി രൂപവത്കരിച്ച രണ്ടുസമിതികളുടെയും ഘടന പൂർണമായും കേന്ദ്രനിയന്ത്രണം ഉറപ്പാക്കുന്ന വിധത്തിലാണ്. നിയമത്തിലെ ആറ് ബി വകുപ്പുപ്രകാരം പൗരത്വത്തിനായുള്ള അപേക്ഷ പരിശോധിക്കേണ്ട ചുമതലയാണ് സമിതികൾക്കുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാമുകിക്ക് പിറന്നാൾ സമ്മാനമായി ഐഫോൺ വാങ്ങാൻ ലഹരി കടത്ത് ; കമിതാക്കൾ പിടിയിൽ

0
ഹൈദരാബാദ്: പന്ത്രണ്ട് കിലോ കഞ്ചാവുമായി കമിതാക്കൾ പിടിയിൽ. തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിലെ...

വിമാനത്താവളത്തിൽ തന്നെ ബീച്ചിന്റെ അനുഭവം ; ഡൽഹി വിമാനത്താവളത്തിലെ വെള്ളക്കെട്ടിൽ കേന്ദ്രസർക്കാരിന് പരിഹാസം

0
ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ വെള്ളക്കെട്ടിൽ കേന്ദ്രസർക്കാരിനെ പരിഹസിച്ച് കോൺഗ്രസും കോക്രോച്ച്...

താൽക്കാലിക വെടിനിർത്തലിന് തയ്യാർ ; ട്രംപിൻ്റെ ദൂതന്മാർ എത്തും മുമ്പേ സെലൻസ്കിയുടെ നിർദേശം

0
കീവ്: യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ ദൂതന്മാരുടെ സന്ദർശനത്തിന് മുന്നോടിയായി റഷ്യയുമായി...

താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി ; അഞ്ചുപേർക്ക് പരിക്ക്

0
കോഴിക്കോട്: താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്ക്....