മുംബൈ : മയക്കുമരുന്ന് കേസില്‍ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായ സംഭവത്തില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. താരത്തിന് സംഭവിച്ച ദൗര്‍ഭാഗ്യത്തിന്‍റെ പേരില്‍ ഷാരൂഖ് ഖാനെ വേട്ടയാടുന്നതിനെതിരെയാണ് തരൂര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത്.
ലഹരിമരുന്നുകളുടെ ആരാധകനല്ല ഞാന്‍, ഒരിക്കലും ഉപയോഗിച്ചിട്ടുമില്ല. എന്നാല്‍, മറ്റുള്ളവരുടെ വീഴ്ചയില്‍ സന്തോഷം കണ്ടെത്തുന്ന ചിലര്‍ മകന്‍റെ അറസ്റ്റിന് മേല്‍ ഷാരൂഖ് ഖാനെ പൈശാചികമായി വേട്ടയാടുകയാണ്. കുറച്ചെങ്കിലും സഹാനുഭൂതി വേണം. പൊതുജനത്തിന്‍റെ തുറിച്ചുനോട്ടം മതിയാക്കാമെന്നും തരൂര്‍ പറഞ്ഞു.
സംഭവത്തില്‍ ഷാരൂഖ് ഖാനെ പിന്തുണച്ച് സിനിമ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് മുംബൈയില്‍ ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടിക്കിടെ ആര്യന്‍ ഖാനുള്‍പ്പെടെ എട്ട് പേരെ എന്‍സിബി അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കിയ ഇവരെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.