28 C
Pathanāmthitta
Saturday, December 4, 2021 9:48 am
Advertismentspot_img

ഷൂട്ടിങ് നടത്തിയപ്പോള്‍ ജോജുവിന്റെ ധാര്‍മികത എവിടെയായിരുന്നു ; വി.പി സജീന്ദ്രന്‍

ഇടുക്കി : ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിനെതിരെ വിമര്‍ശനവുമായി മുന്‍ എംഎല്‍എയും കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ വി.പി സജീന്ദ്രന്‍. ജോജുവിന്റേത് കപട ധാര്‍മികതയാണെന്നും ധാര്‍മികത എന്നത് എല്ലായിടത്തും ഒരുപോലെ പ്രദര്‍ശിപ്പിക്കണമെന്നും സജീന്ദ്രന്‍ ആരോപിക്കുന്നു.

2020 ഡിസംബര്‍ 20 മുതല്‍ 2021 ജനുവരി അഞ്ചുവരെ 15 ദിവസം വടവാതുരില്‍ ഇഎസ്‌ഐ ഹോസ്പിറ്റലില്‍ രോഗികളെ പോലും പ്രവേശിപ്പിക്കുന്നത് തടസ്സപ്പെടുത്തി കൊണ്ടാണ് കോട്ടയം ജില്ലയില്‍ ജോജുവിന്റെ സിനിമ ഷൂട്ട് ചെയ്തത്. അത് ഇടുക്കി കോട്ടയം ജില്ലകളിലെ ഏറ്റവും പാവപ്പെട്ട ജനങ്ങള്‍ ആശ്രയിക്കുന്ന ഹോസ്പിറ്റല്‍ ആയിരുന്നു എന്ന വിവരം ജോജു മറന്നുപോയോ ? ഇതുപോലെ ഒട്ടനവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതുനിരത്തുകളും സിനിമ ചിത്രീകരണത്തിന് വേണ്ടി ഉപയോഗിക്കാറുണ്ടെന്നും വി.പി സജീന്ദ്രന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണരൂപം :
ഇത് കട്ടപ്പന പോലീസ് സ്റ്റേഷന്‍ അല്ല. എറണാകുളം ജില്ലയിലെ പുത്തന്‍കുരിശ് പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് ആണ്. സാധാരണക്കാരന് നിസ്സാര വാടകയ്ക്ക് റൂം ലഭിക്കുന്നതിനും സര്‍ക്കാരിന്‍റെ അത്യാവശ്യ മീറ്റിംഗുകള്‍ നടത്തുന്നതിനും വേണ്ടി പണികഴിപ്പിച്ചിട്ടുള്ള സ്ഥലമാണിത്. 2021ല്‍ പ്രമുഖ നടന്‍ ജോജു ജോര്‍ജിന്റെ സിനിമ ഷൂട്ട്ചെയ്തത കോട്ടയം ജില്ലയിലെ ESI ഹോസ്പിറ്റല്‍ പ്രൈവറ്റ് പ്രോപ്പര്‍ട്ടി അല്ല, അതും പൊതുവിടമാണ്.

2020 ഡിസംബര്‍ 20 മുതല്‍ 2021 ജനുവരി അഞ്ചുവരെ 15 ദിവസം വടവാതുരില്‍ ഇഎസ്‌ഐ ഹോസ്പിറ്റലില്‍ രോഗികളെ പോലും പ്രവേശിപ്പിക്കുന്നത് തടസ്സപ്പെടുത്തി കൊണ്ടാണ് കോട്ടയം ജില്ലയില്‍ ജോജുവിന്റെ സിനിമ ഷൂട്ട് ചെയ്തത്. അത് ഇടുക്കി കോട്ടയം ജില്ലകളിലെ ഏറ്റവും പാവപ്പെട്ട ജനങ്ങള്‍ ആശ്രയിക്കുന്ന ഹോസ്പിറ്റല്‍ ആയിരുന്നു എന്ന വിവരം ജോജു മറന്നുപോയോ ? ഇതുപോലെ ഒട്ടനവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതുനിരത്തുകളും സിനിമ ചിത്രീകരണത്തിന് വേണ്ടി ഉപയോഗിക്കാറുണ്ട്. ആ ബുദ്ധിമുട്ടുകള്‍ എല്ലാം ഞാന്‍ കരുതുന്നത് സിനിമ എന്ന കലാരൂപത്തിന്റെ വളര്‍ച്ചയ്ക്ക് പൊതുജനം നല്‍കുന്ന സംഭാവന ആയിട്ടാണ്.

കോശീ.., പ്രതി പൂവങ്കോഴി ആയതുകൊണ്ടല്ല, സിനിമയെ പ്രോത്സാഹിപ്പിക്കണം എന്ന പൊതുബോധം ഉള്ളതു കൊണ്ടാണ് ജനം ഇതെല്ലാം സഹിക്കുന്നത്. ആ പൊതുബോധം ഒരു ദിവസംകൊണ്ട് വളര്‍ന്നു വന്നതല്ല. അത് നമ്മുടെ സംസ്കാര തനിമയാണ്. അത് സൃഷ്ടിച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അവരുടെ സമരങ്ങളെ അവഹേളിക്കാന്‍ ഇറങ്ങി പുറപ്പെടരുത്. ഇരിക്കുന്ന കൊമ്ബ് മുറിക്കരുത്. ഞാന്‍ ഇതെല്ലാം ഇവിടെ പറയാന്‍ കാരണം.. കഴിഞ്ഞദിവസം ഒരു സിനിമാനടന്‍ എറണാകുളത്ത് പ്രകടിപ്പിച്ച കപട ധാര്‍മികത പുറത്തു കാണിക്കുവാന്‍ വേണ്ടിയാണ്.

നൂറുകണക്കിന് രോഗികളെ ബുദ്ധിമുട്ടിച്ചു കൊണ്ട് ഗവ.ഹോസ്പിറ്റലുകളില്‍ ഷൂട്ടിംഗ് നടത്തുമ്പോള്‍ ഉണ്ടാകാത്ത ധാര്‍മികത എങ്ങനെയാണ് ജോജുവിന് എറണാകുളത്തുവച്ച്‌ പെട്ടെന്ന് ഉണ്ടായതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല. ജോജു പ്രകടിപ്പിച്ചത് കപട ധാര്‍മികതയും ഒഴുക്കിയത് മുതലക്കണ്ണീരും അല്ലേ ? ജനം വിലയിരുത്തട്ടെ. മഴവില്ലിന് ഏഴ് നിറമാണ് അതില്‍ ഒന്ന് കൂടുകയോ കുറയുകയോ ഇല്ല. എങ്കിലേ അത് മഴവില്ല് ആവുകയുള്ളൂ. അതുപോലെ ധാര്‍മികത എന്നത് പ്രദര്‍ശിപ്പിക്കേണ്ടത് എല്ലായിടത്തും ഒരുപോലെയാണ്.

സിനിമാസെറ്റില്‍ ഒരു ധാര്‍മികത, കോണ്‍ഗ്രസുകാര്‍ സമരം ചെയ്യുമ്പോള്‍ വേറൊരു ധാര്‍മികത, സിപിഎം സമരം ചെയ്യുമ്ബോള്‍ മറ്റൊരു ധാര്‍മികത. ഇത് എന്ത് ധാര്‍മികതയാണ് ? സ്വന്തമായി പണം ഉണ്ടാക്കുവാന്‍ സിനിമ ഷൂട്ട് ചെയ്യുമ്ബോള്‍ ധാര്‍മികത ഒന്നും വിഷയമല്ലേ ? നോക്കൂ.. ധാര്‍മ്മികത എന്നത് സ്ഥായിയായ വ്യക്തിത്വത്തിന്റെ പ്രകാശനമാണ്. അത് എല്ലായിടത്തും ഒരുപോലെ പ്രകാശിക്കണം. കൂടെക്കൂടെ ഓണ്‍ ആക്കുകയും ഓഫ് ആക്കുകയും ചെയ്യുന്ന ധാര്‍മികത ആര്‍ക്കും ചേര്‍ന്നതല്ല.

ജോജൂ…, താങ്കളുടേത് ഇടയ്ക്കിടയ്ക്ക് ഊതിവീര്‍പ്പിക്കുന്ന ധാര്‍മികത ആകരുത്. ജോജുവിന് ആര്‍ജവമുണ്ടെങ്കില്‍ രോഗികളെയും പൊതുജനങ്ങളെയും ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള സിനിമാ സെറ്റുകളില്‍ നിന്ന് മാറി നില്‍ക്കണം. സാധിക്കുമോ ? പിന്നെ.. ജോജു കൊടുത്ത കേസിന്റെ കാര്യം ജോജുവിന് കേസുമായി ധൈര്യമായി മുന്നോട്ടു പോകാം. അതിനുള്ള എല്ലാ സ്വാതന്ത്ര്യങ്ങളും ജോജിക്കുന്നുണ്ട്. ഞാന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നിരവധി സമരങ്ങളില്‍ പങ്കെടുത്തു ഒട്ടനവധി കേസുകളില്‍ പ്രതികളാണ്. ജയിലില്‍ കിടന്നിട്ടുണ്ട്. ഞങ്ങള്‍ ജയിലില്‍ കിടക്കാന്‍ തയ്യാറാണ്. ജയില്‍ എന്ന് കേള്‍ക്കുമ്പോള്‍ നെഞ്ചുവേദന വരുന്ന കൂട്ടരല്ല കോണ്‍ഗ്രസുകാര്‍. ജയില്‍ എങ്കില്‍ ജയില്‍ അനീതിക്കെതിരെ ഞങ്ങള്‍ പ്രതിഷേധിച്ചിരിക്കും. പ്രതികരിച്ചിരിക്കും.

ഒപ്പം സിനിമാക്കാരോട് ഉള്ള എല്ലാ ബഹുമാനവും മുന്‍നിര്‍ത്തിക്കൊണ്ട് പറയട്ടെ ജോജുവിനെ പോലെ ശുഷ്കിച്ച ധാര്‍മികതയും വാ നിറയെ തെറിയും ഉള്ളവരേയും കൂട്ടി നിങ്ങള്‍ മുമ്പോട്ടു വരുമ്പോള്‍ അതിനെതിരെ ആരെങ്കിലും പ്രതികരിച്ചാല്‍ അവരെ തെറ്റുപറയാന്‍ പറ്റില്ല. വി.പി സജീന്ദ്രന്‍. കെപിസിസി വൈസ് പ്രസിഡന്‍റ്.

- Advertisment -
Advertisment
Advertisment
- Advertisment -
- Advertisment -

Most Popular