ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവാക്കളെ മര്‍ദിച്ച എസ്‌ഐയെ സസ്പെന്‍ഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ചോറ്റാനിക്കര : ക്ഷേത്രദര്‍ശനത്തിനെത്തിയ യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ ആരോപണവിധേയനായ ചോറ്റാനിക്കര പോലീസ് സ്​റ്റേഷന്‍ എസ്.ഐ ബാബുവിനെ സസ്പെന്‍ഡ് ചെയ്തു. കോഴിക്കോട് സ്വദേശി പി.ടി. മിഥുന്‍, കൊല്ലം സ്വദേശി കെ. സെയ്താലി എന്നിവരെ മര്‍ദിച്ചെന്ന പരാതിയില്‍, പുത്തന്‍കുരിശ് ഡിവൈ.എസ്.പി അജയ്‌നാഥിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് എസ്.ഐയെ സസ്പെന്‍ഡ് ചെയ്ത് റേഞ്ച് ഐ.ജി ഉത്തരവിറക്കിയത്.

ചോറ്റാനിക്കര ക്ഷേത്രത്തില്‍ ദര്‍ശനത്തിന് വന്ന യുവാക്കളെ എസ്.ഐ ബാബു മുഖത്തും നെഞ്ചത്തും അടിക്കുകയും ബൂട്ട്‌സ്‌ കൊണ്ട് നടുവിനു ചവിട്ടി പരിക്കേല്‍പിക്കുകയും തടയാന്‍ ശ്രമിച്ച സുഹൃത്ത് മിഥുനെ ഉപദ്രവിക്കുകയും ചെയ്ത കേസിലാണ് നടപടി. യുവാക്കളെ ഇനി ഇവിടെ കണ്ടാല്‍ നട്ടെല്ല് ചവിട്ടിയെടിക്കുമെന്ന് ഭീഷണിപ്പെടുത്തി എസ്.ഐയും സംഘവും വഴിയില്‍ ഉപേക്ഷിച്ച്‌ മടങ്ങുകയായിരുന്നു. സംഭവ സ്ഥലത്തു നിന്ന് ലഭിച്ച വീഡിയോ ദൃശ്യങ്ങളും അന്വേഷണ വിവരങ്ങളും എതിരായതോടെയാണ് എസ്.ഐക്കെതിരെ സസ്പെന്‍ഷന്‍ ഉത്തരവിറങ്ങിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മംദാനിയെയും വാൻസിനെയും കാണാൻ ഉദ്ദേശിച്ചിരുന്നു’ ; രേവന്തിന് സന്ദർശനാനുമതി നിഷേധിച്ചതിൽ യുഎസ് വെളിപ്പെടുത്തൽ

0
ന്യൂഡൽഹി : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് യുഎസ് സന്ദർശിക്കാനുള്ള അനുമതി...

ഒമാനിൽ വാഹനാപകടം : മലയാളി യുവതിക്ക് ദാരുണാന്ത്യം ; കുട്ടികളടക്കം ഒൻപത് പേർക്ക് പരുക്ക്

0
മസ്‌കത്ത് : ഒമാനിലെ ഹൈമയില്‍ ഉണ്ടായ വാഹനാപകടത്തില്‍ കൊല്ലം കുണ്ടറ സ്വദേശിനി...

തുറന്ന ലോറിയില്‍ അപകടകരമായ തരത്തില്‍ നൃത്തം ചെയ്ത് വിദ്യാർഥികൾ , വാഹനമോടിച്ചവരുടെ ലൈസന്‍സ് സസ്പെന്‍ഡ്...

0
എറണാകുളം: അങ്കമാലിയില്‍ ഓണാഘോഷ പരിപാടിക്കിടെ അപകടകരമായ രീതിയിൽ റോഡ് ഷോ നടത്തിയ...

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് അന്ത്യശാസനവുമായി സിപിഎം

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് അന്ത്യശാസനവുമായി സിപിഎം. ഇടതുവിരുദ്ധ സർക്കുലറുകൾ ഇറക്കുന്ന...