റോഡ് വെട്ടിപ്പൊളിച്ചത് ചോദ്യം ചെയ്തു ; യുവാവിനെ പഞ്ചായത്ത് മെമ്പറുടെ ഭര്‍ത്താവിന്‍റെ നേതൃത്വത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: റോഡ് വെട്ടിപ്പൊളിച്ചത് ചോദ്യം ചെയ്തതിന്‍റെ പേരില്‍ യുവാവിനെ പഞ്ചായത്ത് മെമ്പറുടെ ഭര്‍ത്താവിന്‍റെ നേതൃത്വത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചെന്ന് പരാതി. ആലപ്പുഴ നെടുമുടിയില്‍ ഈ മാസം പതിനാറിന് ഉണ്ടായ സംഭവത്തില്‍ ലോക്കല്‍ പോലീസ് അന്വേഷണം ഫലപ്രദമല്ലെന്ന പരാതിയുമായി മര്‍ദനമേറ്റ യുവാവിന്‍റെ കുടുംബം ജില്ലാ പോലീസ് മേധാവിയെ സമീപിച്ചു. എന്നാല്‍ കുടിവെളള പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചതിന്‍റെ പേരില്‍ യുവാവ് നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കുകയാണെന്നും തന്നെ ആക്രമിക്കാന്‍ യുവാവ് ശ്രമിച്ചെന്നും വനിതാ പഞ്ചായത്ത് അംഗവും വാദിക്കുന്നു. കുടിവെളള പൈപ്പിന്‍റെ അറ്റകുറ്റപ്പണിക്കായി നെടുമുടി പഞ്ചായത്തിന്‍റെ രണ്ടാം വാര്‍ഡിലെ റോഡ് വെട്ടിപ്പൊളിക്കുന്നതിനിടെ ഈ മാസം പത്താം തീയതി പഞ്ചായത്ത് അംഗം പ്രതിഭയും നാട്ടുകാരനായ നിമീഷ് എന്ന യുവാവും തമ്മിൽ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. മെമ്പര്‍ അനധികൃതമായിട്ടാണ് റോഡ് വെട്ടിപ്പൊളിക്കുന്നതെന്ന ആരോപണത്തോടെ നിമീഷ് തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച ഈ വീഡിയോ ഏതാണ്ട് അഞ്ചു ലക്ഷത്തിലേറെ പേരാണ് കണ്ടത്. ഈ വീഡിയോ പോസ്റ്റ് ചെയ്തതിന്‍റെ വൈരാഗ്യത്തില്‍ പഞ്ചായത്ത് അംഗം പ്രതിഭയുടെ ഭര്‍ത്താവും മകനും മകന്‍റെ കൂട്ടുകാരനും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്നാണ് നിമീഷിന്‍റെ പരാതി.

ചെറുപ്പത്തില്‍ ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായയാളാണ് നിമീഷ്. നിമീഷിനെ കയറുപയോഗിച്ച് കെട്ടിവരിഞ്ഞ ശേഷം ക്രൂരമായി ഇടിച്ചെന്നും തലയിലും കണ്ണിലുമടക്കം ശരീരമാസകലം പരിക്കേറ്റെന്നും കുടുംബം പറയുന്നു. സിപിഎംകാരിയായ പഞ്ചായത്ത് മെമ്പറുടെ ഭര്‍ത്താവിനെ രക്ഷിക്കാന്‍ പാര്‍ട്ടി സമ്മര്‍ദമുണ്ടായിട്ടുണ്ടോ എന്ന സംശയവും അവര്‍ പങ്കുവയ്ക്കുന്നു. നിരന്തരം മാനസിക പ്രശ്നങ്ങള്‍ പ്രകടിപ്പിക്കുന്നയാളാണ് നിമീഷെന്ന് പഞ്ചായത്ത് അംഗം പ്രതിഭ പറഞ്ഞു. നാല് കുടുംബങ്ങളുടെ കുടിവെളള പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ച ഘട്ടത്തില്‍ അകാരണമായി പ്രകോപനമുണ്ടാക്കി വീഡിയോ ചിത്രീകരിച്ച് തന്നെ അപമാനിക്കുകയായിരുന്നു നിമീഷെന്നും പ്രതിഭ വിശദീകരിക്കുന്നു. കത്തിയുമായി തന്നെ ആക്രമിക്കാന്‍ നിമീഷ് ശ്രമിച്ചിരുന്നതായും പ്രതിഭ ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...