നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഡിസിസി – കെപിസിസി സെക്രട്ടറി പുനഃസംഘടന വേണ്ടെന്ന് കോൺഗ്രസ് നേതൃത്വം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഡിസിസി – കെപിസിസി സെക്രട്ടറി പുനഃസംഘടന വേണ്ടെന്ന് കോൺഗ്രസ് നേതൃത്വത്തിൽ ധാരണ. നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രവർത്തന മികവു വിലയിരുത്തി പുനസംഘടന നടത്താമെന്നാണ് കോർ കമ്മിറ്റി – രാഷ്ട്രീയകാര്യ സമിതി യോഗങ്ങളിലെ ധാരണ.സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച പ്രാഥമിക ചർച്ചകൾ ഉടൻ തുടങ്ങാനാണ് നീക്കം. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിൻറെ അടിസ്ഥാനത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് വരെ പുനഃസംഘടന വേണ്ടെന്ന ധാരണയിൽ എത്തിയത്.

പരിമിതികൾക്കിടയിലും മികച്ച വിജയം സമ്മാനിച്ച ഡിസിസി അധ്യക്ഷന്മാരെ മാറ്റിയാൽ തിരിച്ചടി ഉണ്ടാകുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെ ഡിസിസി അധ്യക്ഷന്മാരുടെ മാറ്റം ഉണ്ടാകില്ല. പുതിയ കെപിസിസി സെക്രട്ടറിമാരുടെ നിയമനവും തിരഞ്ഞെടുപ്പിനുശേഷം ഉണ്ടാകും. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ മികവ് വിലയിരുത്തി ആകും ഭാരവാഹിത്വത്തിലേക്ക് നേതാക്കളെ പരിഗണിക്കുക എന്നും കോർ കമ്മിറ്റിയിലും രാഷ്ട്രീയകാര്യ സമിതിയിലും നേതൃത്വം വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദൈവത്തിന് സത്യം അറിയാം ; മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ടിനി ടോം

0
കൊച്ചി: നടി അൻസിബ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ...

ബലൂചിസ്ഥാൻ സ്വതന്ത്ര പ്രഖ്യാപനം ; കടുത്ത സാമ്പത്തിക തർച്ചയിലേക്ക് പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ നിന്ന് ബലൂചിസ്ഥാൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ...

കാഫിർ സ്ക്രീൻഷോട്ട് കേസ് ; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ഇന്ന്

0
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്...

ഉംറ തീർത്ഥാടനം കഴിഞ്ഞ് മടങ്ങവേ കൊച്ചി സ്വദേശിനി ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു

0
റിയാദ്: ഉംറ കർമം പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ വിമാനത്താവളത്തിൽ...