കോൺഗ്രസ് നേതൃത്വം യുവാക്കൾ പിടിച്ചെടുക്കണം : ചെറിയാൻ ഫിലിപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിൽ കോൺഗ്രസ് രക്ഷപെടണമെങ്കിൽ വിവിധ തലങ്ങളിലെ നേതൃത്വം ത്യാഗ പൂർണ്ണവും സാഹസികവുമായ പ്രവർത്തനങ്ങളിലൂടെ യുവാക്കൾ പിടിച്ചെടുക്കണമെന്ന് ചെറിയാൻ ഫിലിപ്പ്. ഗ്രൂപ്പ് രാഷ്ട്രീയം സൃഷ്ടിച്ച ജീവനില്ലാത്ത സ്ഥിരം പ്രതിഷ്ഠകളെ തച്ചുടയ്ക്കുന്ന ബുൾഡോസർ ആയി യൂത്ത് കോൺഗ്രസ് മാറണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കോൺഗ്രസിൽ സംഘടനാ രംഗത്തും പാർലമെന്ററി രംഗത്തും ഒരു തലമുറ മാറ്റം അനിവാര്യമാണ്. കാൽനൂറ്റാണ്ടിലേറെയായി യുവാക്കളെ അവഗണിച്ചതാണ് കോൺഗ്രസിന്റെ തകർച്ചയ്ക്ക് കാരണം.

യൂത്ത് കോൺഗ്രസിനെയും കെ.എസ്.യുവിനെയും വന്ധ്യംകരിച്ചതിനാൽ പുതുരക്തപ്രവാഹം നിലച്ചു. യുവജന മുന്നേറ്റത്തിലൂടെ മാത്രമേ കോൺഗ്രസിന് തിരിച്ചു വരാനാവൂ എന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിലെ അധികാര കുത്തകയെ വെല്ലുവിളിക്കാനുള്ള ആർജ്ജവമാണ് ഇന്നത്തെ യൂത്ത് കോൺഗ്രസ് നേതാക്കൾ കാട്ടേണ്ടത്. സ്വന്തം സ്ഥാപിത താല്പര്യം മാത്രം സംരക്ഷിക്കുന്ന കോൺഗ്രസിലെ ഗ്രൂപ്പു നേതാക്കളുടെ അടിമകളായി യൂത്ത് കോൺഗ്രസ് വ്യക്തിത്വം ബലി കഴിക്കരുതെന്നും ചെറിയാൻ ഫിലിപ്പ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് വയോധികൻ മരിച്ചു

0
ഹരിപ്പാട്: ദേശീയപാതയിൽ ഹരിപ്പാട് ടിബി ജങ്ഷന് സമീപം കെഎസ്ആർടിസി ഫാസ്റ്റ്...

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സാമ്പത്തിക ക്രമക്കേടിലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത് വ്യാപകമായ ക്രമക്കേട്

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സാമ്പത്തിക ക്രമക്കേടിലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്...

ഹരിദ്വാറിലെ മാനസ ദേവി ക്ഷേത്രം വസ്ത്രധാരണ രീതി മാറ്റി ; പൂജാരിമാർക്ക് ഇനി പോക്കറ്റില്ലാത്ത...

0
ഹരിദ്വാർ : അയോധ്യ, ബദരീനാഥ് വിവാദങ്ങൾക്ക് പിന്നാലെ ഹരിദ്വാറിലെ മാനസ ദേവി...

ഓഫർ പ്രകാരമുള്ള വിലയേക്കാൾ അധികം തുക ബിസ്കറ്റിന് ഈടാക്കി ; റിലയൻസിന് പിഴ

0
ജയ്പൂർ: ഓഫർ പ്രകാരമുള്ള വിലയേക്കാൾ അധികം തുക ബിസ്കറ്റിന് ഈടാക്കി. റിലയൻസ്...