കോൺഗ്രസ്– ലീഗ് വലിയ പ്രതിസന്ധിയിൽ ; യുഡിഎഫ് സീറ്റ് വിഭജനം നീളും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യുഡിഎഫ് ലോക്സഭാ സ്ഥാനാർഥി സീറ്റ് വിഭജനം നീളും. കോൺഗ്രസ്–ലീഗ് ചർച്ച പൂർത്തിയാകാത്തതാണു കാരണം. മൂന്നാം സീറ്റ് ആവശ്യത്തിൽനിന്നു ലീഗ് പിൻവാങ്ങിയിട്ടില്ല. ബുധനാഴ്ച യുഡിഎഫ് യോഗം നിശ്ചയിച്ചിരുന്നെങ്കിലും മാറ്റിവച്ചു. ബുധനാഴ്ച ഇവിടെ ചേർന്ന ലീഗ് സെക്രട്ടേറിയറ്റ് യോഗം മൂന്നാം സീറ്റിൽ വിട്ടുവീഴ്ച വേണ്ടെന്നാണു തീരുമാനിച്ചത്. ആലപ്പുഴ ഒഴിച്ച് എല്ലാം യുഡിഎഫിന്റെ സിറ്റിങ് സീറ്റുകൾ ആയതിനാൽ കയ്യിലുള്ള സീറ്റ് വിട്ടുകൊടുക്കുന്നതിന്റെ പരിമിതിയാണു കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്നം പരിഹരിക്കുമെന്നാണു നേതാക്കൾ വ്യക്തമാക്കുന്നു.

ജൂണിൽ ഒഴിവു വരുന്ന 3 രാജ്യസഭാ സീറ്റുകളിൽ യുഡിഎഫിനു ലഭിക്കുന്ന സീറ്റ് ഉറപ്പിച്ച് ലോക്സഭാ സീറ്റ് ആവശ്യത്തിൽ നിന്ന് ലീഗ് പിൻവാങ്ങിയേക്കുമെന്നു കരുതുന്നവരുണ്ട്. നേരത്തേ കേരള കോൺഗ്രസിന് (എം) യുഡിഎഫ് നൽകിയ രാജ്യസഭാ സീറ്റാണ് ഇത്. കേരള കോൺഗ്രസും (ജോസഫ്) ഇതിനായി ആവശ്യം ഉന്നയിച്ചേക്കും. കോൺഗ്രസിനും നോട്ടമുണ്ട്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാങ്ക് ലിസ്റ്റ് കാലാവധി നീട്ടൽ ശുപാർശ പിഎസ്‍സിക്ക് കൈമാറാതെ സർക്കാർ

0
തിരുവനന്തപുരം: പിഎസ്‍‍സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭാ...

വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തകയും ബിഗ് ടിവി അവതാരകയുമായ അപർണ കുറുപ്പിനെതിരെ കേസ്

0
കൊച്ചി: ചാനൽ ചർച്ചക്കിടെ വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തകയും ബിഗ്...

കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് `സ്പൈഡർ സാബു’ പിടിയിൽ

0
തൃശൂർ: തൃശൂരിൽ കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് സാബു പിടിയിൽ. കൊടുങ്ങല്ലൂർ...

മാവേലിക്കരയിൽ ഒന്നര വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു

0
മാവേലിക്കര: മാവേലിക്കരയിൽ ഒന്നര വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു. തെക്കേക്കര...