ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്ന പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിനെ പരിഹസിച്ച് കോണ്‍ഗ്രസ്. മന്‍കി ബാത്ത് കൊട്ടിഘോഷിക്കുമ്പോഴും ചൈന, അദാനി, പുല്‍വാമ വിഷയങ്ങളില്‍ മോദി മൗനത്തിലെന്ന് ജയറാം രമേശ് പരിഹസിച്ചു. മന്‍ കി ബാത്തിന്റെ നൂറാം പതിപ്പാണ് ഇന്ന് പുറത്തുവന്നത്. പ്രധാനമന്ത്രിയായതിന് പിന്നാലെ 2014 ഒക്ടോബര്‍ മൂന്നിനാണ് നരേന്ദ്രമോദി മന്‍ കി ബാത്ത് ആരംഭിച്ചത്. തിന്മയ്ക്കെതിരെയുള്ള പൗരന്മാരുടെ വിജയത്തിന്റെ അതുല്യമായ അവസരമായി മന്‍ കി ബാത്ത് മാറിയിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
”മന്‍ കി ബാത്തിന്റെ ഓരോ എപ്പിസോഡും സവിശേഷമാണ്. അത് പോസിറ്റിവിറ്റി, ജനങ്ങളുടെ പങ്കാളിത്തം എന്നിവയിലൂടെ മുന്നോട്ടുപോയി. ‘ബേട്ടി ബച്ചാവോ ബേഠി പഠാവോ’, ‘ഖാദി’, ‘സ്വച്ഛ് ഭാരത്’, ‘അമൃത് സരോവര്‍’ എന്നിങ്ങനെ മന്‍ കി ബാത്ത് മുന്നോട്ടുവെച്ച വിഷയങ്ങളൊക്കെ ജനങ്ങള്‍ ഏറ്റെടുത്തു,” പ്രധാനമന്ത്രി പറഞ്ഞു.