Saturday, June 15, 2024 2:33 pm

ഞള്ളൂർ വനഭാഗത്ത് മാലിന്യം ഉപേക്ഷിക്കുന്നതിനെതിരെ നടപടിയില്ല

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി തണ്ണിത്തോട് റോഡിൽ ഞള്ളൂർ വന ഭാഗത്ത് മാലിന്യം തള്ളുന്നതിനെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന് യാത്രക്കാരുടെ പരാതി. ഞള്ളൂർ വന ഭാഗത്ത് പുതിയ ഫോറെസ്റ്റെഷൻ കെട്ടിടത്തിന് സമീപത്തായാണ് മാലിന്യം തള്ളുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളും മൽസ്യ മാംസാവശിഷ്ടങ്ങളുമടക്കമുള്ള മാലിന്യം റോഡിലും വനത്തിലും ഉപേക്ഷിക്കുന്നുണ്ട്. മാലിന്യത്തിന്റെ ദുർഗന്ധം മൂലം യാത്രക്കാർക്ക് റോഡിലൂടെ യാത്ര ചെയ്യണമെങ്കിൽ മൂക്ക് പൊത്തേണ്ട സ്ഥിതിയാണ് ഉള്ളത്. കുട്ടികളുടെ വിസർജ്യങ്ങളും റോഡിൽ ഉപേക്ഷിക്കുന്നുണ്ട്.

പ്ലാസ്റ്റിക്ക് ചാക്കുകളിൽ കെട്ടി റോഡിൽ മാലിന്യം ഉപേക്ഷിക്കുന്ന സംഭവങ്ങളും കുറവല്ല. വർഷങ്ങളായി ഈ റോഡിൽ മാലിന്യം ഉപേക്ഷിക്കുന്നുണ്ട് എങ്കിലും ബന്ധപ്പെട്ട അധികൃതർ ആരും തന്നെ വിഷയത്തിൽ നടപടി സ്വീകരിക്കുന്നില്ല എന്ന് പരാതി ഉണ്ട്. ആളൊഴിഞ്ഞ വന പ്രദേശം ആയതിനാൽ ദൂരെ സ്ഥലങ്ങളിൽ നിന്നും രാത്രിയിൽ വാഹനത്തിൽ കൊണ്ടുവന്ന് തള്ളുന്നതാകാം ഈ മാലിന്യങ്ങൾ എന്ന് പറയുന്നു. വനത്തിലൂടെ ഒഴുക്കുന്ന തോട്ടിലേക്കും മാലിന്യങ്ങൾ തള്ളുന്നുണ്ട്. ഇത് മഴക്കാലത്ത് ഒഴുകി വനത്തിനുള്ളിൽ എത്തി വന്യ മൃഗങ്ങൾ ഭക്ഷിക്കുന്നത് വഴി ഇവയുടെ നാശത്തിനും കാരണമാകും. വന ഭാഗത്ത് മാലിന്യം തള്ളുന്നവർക്ക് എതിരെ നടപടി സ്വീകരിക്കാൻ പ്രദേശത്ത് രാത്രികാല പെട്രോളിംഗ് ശക്തമാക്കണം എന്നും ആവശ്യമുയരുന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഋഷികേശ്-ബദരീനാഥ് ദേശീയപാതയില്‍ ട്രാവലര്‍ മറിഞ്ഞ് അപകടം ; എട്ടു മരണം

0
ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ ഋഷികേശ്-ബദരീനാഥ് ദേശീയപാതയില്‍ ടെമ്പോ ട്രാവലര്‍ പുഴയിലേക്ക് മറിഞ്ഞുണ്ടായ...

മുളക്കുഴ പഞ്ചായത്ത് ഹരിതകർമസേനാ പ്രവർത്തകർക്ക് അഗ്നിസുരക്ഷയെക്കുറിച്ച് പരിശീലനം നൽകി

0
 മുളക്കുഴ : മുളക്കുഴ പഞ്ചായത്ത് ഹരിതകർമസേനാ പ്രവർത്തകർക്ക് അഗ്നിസുരക്ഷയെക്കുറിച്ച് പരിശീലനം നൽകി....

‘കോടതി നടപടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യണം’ ; സുനിത കെജ‍്‍രിവാളിന്...

0
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ‍്‍രിവാളിന്‍റെ ഭാര്യ സുനിത കെജ‍്‍രിവാളിന് ഡൽഹി...

പുലിയൂർ വൈ.എം.സി.എ. വനിതാഫോറം മെഡിക്കൽ സെമിനാർ സംഘടിപ്പിച്ചു

0
ചെങ്ങന്നൂർ : പുലിയൂർ വൈ.എം.സി.എ. വനിതാഫോറം നടത്തിയ മെഡിക്കൽ സെമിനാർ വൈ.എം.സി.എ....