ചിറ്റാര്‍ പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍ : കോണ്‍ഗ്രസ് അംഗത്തെ മറുകണ്ടം ചാടിച്ച് പ്രസിഡന്റാക്കി പഞ്ചായത്ത് ഭരണം പിടിച്ച സിപിഎമ്മിന് തിരിച്ചടി. കൂറുമാറ്റ നിരോധന നിയമപ്രകാരം പ്രസിഡന്റ് അയോഗ്യനായതോടെ നടന്ന തെരഞ്ഞെടുപ്പില്‍ ഭാഗ്യത്തിന്റെ പിന്‍ബലത്തോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്റ്. ചിറ്റാര്‍ പഞ്ചായത്തിലാണ് കോണ്‍ഗ്രസ് എ. ബഷീര്‍ നറുക്കെടുപ്പിലുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 13 അംഗ പഞ്ചായത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആറ്, സിപിഎം അഞ്ച്, ബിജെപി രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷി നില. അടൂര്‍ പ്രകാശ് എം.പിയുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസില്‍ പ്രസിഡന്റ് പദവി പങ്കു വെയ്ക്കാന്‍ ധാരണയായി. ഇതിന്‍ പ്രകാരം ആദ്യ രണ്ടര വര്‍ഷം എ.ബഷീറും ശേഷിച്ച കാലം സജി കുളത്തുങ്കലും പ്രസിഡന്റാകും. എന്നാല്‍ ആദ്യടേമില്‍ പ്രസിഡന്റ് സ്ഥാനം തനിക്ക് വേണമെന്ന് സജി വാശി പിടിച്ചു. ലഭിക്കാതെ വന്നതോടെ സിപിഎമ്മിനൊപ്പം ചേര്‍ന്ന് സജി പ്രസിഡന്റായി. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ പരാതിയെ തുടര്‍ന്ന് സജിയെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കി.

ഇതോടെ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും അംഗസംഖ്യ തുല്യമായി. ഇന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് എ. ബഷീറും സി.പി.എമ്മില്‍ നിന്ന് മൂന്നാം വാര്‍ഡ് അംഗം നിഷയും മത്സരിച്ചു. ഇരുകൂട്ടര്‍ക്കും തുല്യവോട്ട് വന്നതിനെ തുടര്‍ന്ന് നറൂക്കെടുപ്പ് നടത്തിയപ്പോള്‍ ബഷീര്‍ പ്രസിഡന്റായി. ബിജെപി അംഗങ്ങള്‍ വിട്ടു നിന്നു. സജിയുടെ അയോഗ്യതയെ തുടര്‍ന്ന് ഒഴിവു വന്ന രണ്ടാം വാര്‍ഡില്‍ അടുത്ത മാസം ഉപതെരഞ്ഞെടുപ്പ് നടക്കും. ഇവിടെ വിജയിക്കുന്ന കക്ഷിക്ക് പ്രസിഡന്റ് സ്ഥാനം ഉറപ്പിക്കാം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്ന് വോട്ടിനാണ് രണ്ടാം വാര്‍ഡില്‍ നിന്ന് സജി സിപി്എം നേതാവ് എം.എസ് രാജേന്ദ്രനെ തോല്‍പ്പിച്ചത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടെലഗ്രാം നിരോധനത്തിന് പിന്നില്‍ റിലയന്‍സും വാട്സ്ആപ്പുമെന്ന് സിഇഒ പവേല്‍ ദുരോവ്

0
ന്യൂഡല്‍ഹി: ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക വിലക്കേർപ്പെടുത്തിയതിന് പിന്നാലെ, റിലയൻസ് ഗ്രൂപ്പിനും എതിരാളികളായ...

ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക റിപ്പോർട്ടുമായി എസ്ഐടി

0
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക റിപ്പോർട്ടുമായി എസ്ഐടി. 2019ലെ വീഴ്ച...

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിൽ വിവാദം കനക്കുന്നു

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിൽ...

വിൽപനയ്ക്കായി എത്തിച്ച മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി

0
തിരുവനന്തപുരം: തലസ്ഥാനത്ത് വിൽപനയ്ക്കായി എത്തിച്ച മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് എക്സൈസ്...