ലൈംഗികാതിക്രമത്തിനെതിരെ ശബ്ദമുയർത്തിയ ജീവനക്കാരെ പിരിച്ചുവിട്ടു ; മസ്‌കിനെതിരെ കേസുമായി ജീവനക്കാർ

For full experience, Download our mobile application:
Get it on Google Play

യു .എസ് : സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമത്തിനും വിവേചനത്തിനുമെതിരെ ശബ്ദമുയർത്തിയ ജീവനക്കാരെ ടെസ്‌ല തലവൻ എലോൺ മസ്ക് പിരിച്ചുവിട്ടെന്ന് ആരോപിച്ച് കേസ്. നിയമവിരുദ്ധമായി പിരിച്ചുവിട്ടെന്നാരോപിച്ച് സ്‌പേസ് എക്‌സിനും മേധാവി എലോൺ മസ്‌കിനുമെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. 2022-ൽ കമ്പനിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടവരുടെ പരാതിയിൻമേലാണ് കേസെടുത്തിരിക്കുന്നത്. ഇതിൽ രണ്ട് പേർ വനിതകളും മറ്റുള്ളവർ പുരുഷന്മാരുമാണ്. മസ്കിനെതിരെ വിവിധ ആരോപണങ്ങളുന്നയിച്ച് കമ്പനിയ്ക്കുള്ളിൽ കത്ത് പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് മസ്ക് പിരിച്ചുവിടൽ നടപടിയെടുത്തത് എന്ന് പരാതിയിൽ പറയുന്നുണ്ട്. മസ്‌കിന്റെ പെരുമാറ്റത്തിലൂടെ സ്‌പേസ് എക്‌സിൽ സെക്‌സിസ്റ്റ് സംസ്‌കാരം വളർന്നുവെന്നും വനിതാ എഞ്ചിനീയർമാർ പതിവായി പീഡനത്തിനും ലൈംഗികച്ചുവയുള്ള സംസാരങ്ങൾക്കും വിധേയരാകുന്നുവെന്നും തൊഴിലിടത്തെക്കുറിച്ചുള്ള അവരുടെ ആശങ്കകൾ അവഗണിക്കപ്പെട്ടുവെന്നുമാണ് പരാതിയിൽ ഉള്ളത്. ഇത് മാനസികമായി പ്രതികൂല സാഹചര്യമാണ് സൃഷ്ടിക്കാനുതകുന്നതെന്നും പരാതിയിൽ പറയുന്നു. എന്നാൽ കമ്പനി നയങ്ങൾ ലഘിച്ചതിനെ തുടർന്നാണ് ജീവനക്കാരെ പുറത്താക്കിയതെന്നും 2022ലെ കത്ത് പ്രശ്‌നങ്ങൾ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നുമാണ് സ്‌പേസ് എക്‌സ് നല്കുന്ന വിശദീകരണം.

മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്കായി വാദിക്കുന്നതിനുള്ള യുഎസ് തൊഴിൽ നിയമപ്രകാരമുള്ള അവകാശങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് എട്ട് എഞ്ചിനീയർമാർ നൽകിയ പരാതി യുഎസ് നാഷണൽ ലേബർ റിലേഷൻസ് ബോർഡിന്റെ പക്കലുണ്ട്. ലേബർ ബോർഡിന്റെ നടപടികൾ യുഎസ് ഭരണഘടനയുടെ ലംഘനമാണെന്ന് അവകാശപ്പെട്ട് സ്‌പേസ് എക്‌സും ഒരു കേസ് ഫയൽ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് മസ്കിനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്ഥാപനത്തിലെ വനിതാ ജീവനക്കാർ രംഗത്തെത്തിയത്. തന്റെ കമ്പനിയിലെ രണ്ടു ജീവനക്കാരികളുമായി മസ്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു എന്നും മറ്റൊരു ജീവനക്കാരിയോട് തന്റെ കുട്ടികളെ പ്രസവിക്കാൻ മസ്ക് ആവശ്യപ്പെട്ടിരുന്നുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

വനിതാ ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള സംസ്കാരമാണ് സ്‌പേസ് എക്‌സിലും ടെസ്‌ലയിലും ഉൾപ്പടെ മസ്‌ക് ക്രിയേറ്റ് ചെയ്തിരിക്കുന്നതെന്നാണ് വാൾസ്ട്രീറ്റ് ജേണലിന്‍റെ റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ മസ്ക് തങ്ങളെ പിന്തുടർന്നിരുന്നുവെന്നും അസ്വസ്ഥയുളവാക്കുന്ന തരത്തിൽ ശ്രദ്ധിച്ചിരുന്നുവെന്നും ജീവനക്കാർ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. ലൈംഗിക ആരോപണത്തിന് പുറമെ മസ്‌ക് തന്റെ ജോലി സമയത്ത് എൽഎസ്ഡി, കൊക്കെയ്ൻ, എക്സ്റ്റസി, മഷ്‌റൂം, കെറ്റാമിൻ തുടങ്ങിയ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നുണ്ടെന്ന ആരോപണവും ഇതാദ്യമായല്ല ഉയർന്നുവരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...