സൗഹൃദ വേദി ഡയാലിസിസ് കിറ്റ് വിതരണം നാളെ നടക്കും

For full experience, Download our mobile application:
Get it on Google Play

എടത്വാ: മഹാ ജൂബിലി ഹോസ്പിറ്റലിലെ ഡയാലിസിസിന് വിധേയരാകുന്ന രോഗികള്‍ക്കുള്ള ഡയാലിസിസ് കിറ്റ് വിതരണം ജൂൺ 15 ശനിയാഴ്ച 11ന് നടക്കും. ഹോസ്പിറ്റല്‍ അങ്കണത്തിൽ നടക്കുന്ന ചടങ്ങില്‍ സൗഹൃദ വേദി ജനറൽ കോർഡിനേറ്റർ ഡി. പത്മജദേവി അധ്യക്ഷത വഹിക്കും. കൊച്ചി നേവൽ ബേസ് കമാൻഡർ ആർ. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും.സൗഹൃദ വേദി മാവേലിക്കര താലൂക്ക് സെക്രട്ടറി പി. പത്മകുമാര്‍ മുഖ്യ സന്ദേശം നല്കും. കോഡിനേറ്റർ വേദാന്ത് റായി നേതൃത്വം നല്കും.ഡയാലിസിസ് കിറ്റിനുള്ള തുക സൗഹൃദ വേദി താലൂക്ക് ട്രഷറർ സുബി വജ്ര കൈമാറും. ഡയാലിസിസിന് വിധേയരാകുന്ന രോഗികളുടെ നേതൃത്വത്തിൽ നേഴ്സിങ്ങ് പഠനം പൂർത്തിയാക്കി ഉന്നത വിജയം നേടിയ തലവടി കുടിലിൽ എലിസബേത്ത് തോമസിനെ ആദരിച്ചു.

എലിസബേത്തിന്റെ പിതാവ് തോമസ് ജോസ ഫ്, മാതാവ് കുഞ്ഞുമോൾ ജോസഫ് എന്നിവർ കഴിഞ്ഞ മൂന്ന് വര്‍ഷമായി മഹാ ജൂബിലി ഹോസ്പിറ്റലിലെ ചികിത്സ യിലാണ്.ഹോസ്പിറ്റൽ അങ്കണത്തിൽ നടന്ന ചടങ്ങിൽ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റർ മെറീന കവലയ്ക്കൽ അധ്യക്ഷത വഹിച്ചു.എടത്വ സെന്റ് ജോർജ്ജ് ഫെറോന പള്ളി സഹ വികാരി ഫാദർ ബ്രിന്റോ മനയത്ത് ഉദ്ഘാടനം ചെയ്തു. അഡ്വ.ബിജു സി ആന്റണിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പതിനായിരം രൂപയും പ്രശസ്തിപത്രവും ഫാദർ ജേക്കബ് ചീരംവേലിൽ സമ്മാനിച്ചു.സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള,സിസ്റ്റർ ഡോ ലിയ പൂവത്തുംമൂട്ടിൽ, സിസ്റ്റർ ലീമാ റോസ് ചീരംവേലിൽ, ഡോ.ആർ. ആദർശ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...