പാചകം മാത്രമേ അറിയൂവെന്ന് കോൺ​ഗ്രസ് എംഎൽഎയുടെ പരിഹാസം ; പിന്നാലെ മറുപടിയുമായി വനിതാ സ്ഥാനാർത്ഥി, വിവാദം പുകയുന്നു

For full experience, Download our mobile application:
Get it on Google Play

ബെം​ഗളൂരു: ബിജെപി വനിതാ സ്ഥാനാർത്ഥിക്ക് നേരെ വിവാദ പരാമർശം നടത്തി കർണാടകയിലെ മുതിർന്ന കോൺ​ഗ്രസ് എംഎൽഎ വെട്ടിൽ. കർണാടകയിലെ ദാവൻഗെരെ പാർലമെന്റ് സീറ്റിൽ മത്സരിക്കുന്ന ബിജെപിയുടെ വനിതാ സ്ഥാനാർത്ഥിയായ ​ഗായത്രി സിദ്ദേശ്വരയ്ക്കെതിരെയാണ് മുതിർന്ന കോൺ​ഗ്രസ് നേതാവായ ശിവശങ്കരപ്പയുടെ പരാമർശം ഉണ്ടായത്. എംപിയും മുൻ കേന്ദ്രമന്ത്രിയുമായ ജിഎം സിദ്ദേശ്വരയ്യയുടെ ഭാര്യ കൂടിയാണ് ബിജെപി സ്ഥാനാർത്ഥി. തെരഞ്ഞെടുപ്പ് യോ​ഗത്തിനിടയിലാണ് ശിവശങ്കരപ്പ ​ഗായത്രിയുടെ മത്സരിക്കാനുള്ള യോ​ഗ്യതയെക്കുറിച്ച് പരാമർശം നടത്തിയത്. പൊതുജനങ്ങളെ അഡ്രസ് ചെയ്യാനുള്ള കഴിവില്ലെന്ന് പറഞ്ഞ ശിവശങ്കരപ്പ അടുക്കളയിലെ യോ​ഗ്യത മാത്രമേ അവർക്കുള്ളൂവെന്നും പരിഹസിച്ചു.

തെരഞ്ഞെടുപ്പിൽ വിജയിച്ച് മോദിക്ക് താമര വിരിയിക്കാനാണ് അവർ ആഗ്രഹിച്ചത്. ആദ്യം അവർ ദാവൻഗെരെയിലെ പ്രശ്നങ്ങൾ മനസ്സിലാക്കട്ടെ. എന്നാൽ അവർക്ക് അടുക്കളയിൽ പാചകം ചെയ്യാൻ മാത്രമേ അറിയൂ. പ്രതിപക്ഷ പാർട്ടിക്ക് പൊതുജനങ്ങൾക്ക് മുന്നിൽ സംസാരിക്കാൻ ശക്തിയില്ലെന്നും ശിവശങ്കരപ്പ പറഞ്ഞു. ഇതിനോടകം പരാമർശങ്ങൾ വിവാദമായിക്കഴിഞ്ഞു. അതിനിടെ, എംഎൽഎയ്ക്ക് മറുപടിയുമായി ​ഗായത്രി രം​ഗത്തെത്തി. പരമ്പരാ​ഗതമായി പുരുഷൻമാർ കൈവശം വെച്ചിരിക്കുന്ന എല്ലാ മേഖലകളിലും സ്ത്രീകൾ അവരുടെ കഴിവുകൾ തെളിയിക്കാൻ തുടങ്ങിയെന്ന് അവർ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...